PSC Online Test - Part 72

Test Dose 💊

രക്തം കട്ടപിടിക്കാതെയാവുന്ന ഒരു പാരമ്പര്യ രോഗമാണ് ഹീമോഫീലിയ. ഇതിലെ ഒരു ഇനമായ Haemophilia B ക്ക് ക്രിസ്മസ് രോഗം (Christmas disease) എന്ന പേരുമുണ്ട്. എന്നാൽ ക്രിസ്മസ് ആഘോഷവുമായി ഈ പേരിന് ഒരു ബന്ധവുമില്ല. 1952 ൽ സ്റ്റീഫൻ ക്രിസ്മസ് (Stephen Christmas) എന്ന വ്യക്തിയിലാണ് ആദ്യമായി ഈ രോഗം നിർണയിക്കപ്പെട്ടത്. അങ്ങനെയാണ് ക്രിസ്മസ് രോഗം എന്ന പേര് ലഭിച്ചത്.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
ഏത് ദിവാന്റെ കാലത്താണ് തിരുവിതാംകൂറിലെ നായർ സമുദായക്കാർ അല്ലാത്തവർക്കും പട്ടാളത്തിൽ ചേരാനാവും എന്ന നിയമ നിർമാണമുണ്ടായത്?
2
1946-ലെ പുന്നപ്ര-വയലാർ സമരം നിഷ്ഠൂരമായി അടിച്ചമർത്തിയ തിരുവിതാംകൂർ ദിവാനാര്?
3
നീരജ് ചോപ്രയ്ക്ക് ശേഷം പാരീസ് ഡയമണ്ട് ലീഗിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമായ മലയാളി താരം ശ്രീശങ്കർ ഏതിനത്തിലാണ് വെങ്കലം നേടിയത്?
4
യുവേഫ (Union of European Football Associations) ചാമ്പ്യൻസ് ലീഗ്-2023 കിരീടം നേടിയ ടീം ഏത്?
5
2023 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നിലനിർത്തിയ ഇഗ സ്വിയാതെക് (Iga Swiatek) ഏതു രാജ്യക്കാരിയാണ്?
6
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ തോല്പിച്ച് കിരീടം നേടിയതോടെ ഐസിസിയുടെ എല്ലാ ഫോർമാറ്റിലും ലോകകിരീടം നേടുന്ന ആദ്യ ടീം എന്ന നേട്ടം സ്വന്തമാക്കിയ രാജ്യം ഏത്?
7
മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ സൂക്ഷ്മത പാലിക്കാൻ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ പേരെന്ത്?
8
പുകവലിശീലം ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി Poison in every puff (ഓരോ ശ്വാസത്തിലും വിഷം) എന്ന് എല്ലാ സിഗരറ്റുകളിലും പ്രിന്റ് ചെയ്യാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയ രാജ്യമേത്?
9
മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ രൂപം കൊണ്ട ബിപോർജോയ് (Biparjoy) ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യമേത്?
10
2023 ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയതാര്?
11
ജൂൺ 14: ലോക രക്തദാന ദിനം (World Blood Donor Day). 2023-ലെ ദിനാചരണ സന്ദേശം എന്താണ്?
12
ലോക രക്തദാന ദിനമായി (World Blood Donor Day) ആചരിക്കുന്ന ജൂൺ-14 ആരുടെ ജന്മദിനമാണ്?
13
ഒരു ആർത്തവ ചക്രത്തിൽ സ്ത്രീയുടെ അണ്ഡാശയം സാധാരണ ഗതിയിൽ ഉൽസർജ്ജിക്കുന്ന അണ്ഡത്തിന്റെ എണ്ണം?
14
വിഡ്ഡികളുടെ സ്വർണം (Fool's gold) എന്നറിയപ്പെടുന്നത്?
15
ഏറ്റവും കൂടുതൽ ദ്രവണാങ്കം ഉള്ള ലോഹമേത്?
Button Example
Previous Post Next Post