PSC Online Test - Part 70

Test Dose 💊

ട്രെയിനുകളുടെ കൂട്ടിയിടി തടയുക എന്ന ലക്ഷ്യത്തോടെ 2012-ല്‍ ഇന്ത്യന്‍ റെയില്‍വെ വികസിപ്പിച്ച ഓട്ടോമാറ്റിക്ക് സുരക്ഷാ സംവിധാനമാണ് കവച്. ട്രെയിന്‍ കോളിഷന്‍ അവോയിഡന്‍സ് സിസ്റ്റം എന്നാണ് ഇതിന്‍റെ സാങ്കേതിക നാമം. ഒരേ ട്രാക്കില്‍ രണ്ട് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വരുന്നത് മുൻകൂട്ടി അറിയാനും അതുവഴി കൂട്ടിയിടി ഒഴിവാക്കാനും സഹായിക്കുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ഒരു ശ്രേണിയാണ് കവച്. റേഡിയോ ഫ്രീക്വന്‍സിയിലൂടെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന സംവിധാനവും കവചിലുണ്ട്. 2016-ലാണ് ഇതിന്‍റെ ട്രയല്‍ റണ്‍ ആരംഭിച്ചത്. 2022-ൽ ട്രെയിനുകളിൽ ഉപയോഗിച്ചു തുടങ്ങി.

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
കപ്ലിങ്ങാടൻ സമ്പ്രദായം, കല്ലടിക്കോടൻ സമ്പ്രദായം, കല്ലുവഴിച്ചിട്ട എന്നിവ ഏത് കലാരൂപവുമായി ബന്ധപ്പെട്ടവയാണ്?
2
കേരളത്തിന്റെ ജൊവാൻ ഓഫ് ആർക്ക്, തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന നവോത്ഥാന നായിക ആര്?
3
അയിത്താചാരത്തിനെതിരായി ഇന്ത്യയിൽ നടന്ന ആദ്യത്തെ സത്യാഗ്രഹ സമരമാണ് വൈക്കം സത്യാഗ്രഹം. ഇത് നടന്ന കാലയളവ് ഏത്?
4
രാജ്യത്തെ ഒന്നാകെ നടുക്കിക്കൊണ്ട്, മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അസാധാരണ ട്രെയിൻ ദുരന്തം സംഭവിച്ചത് ഒഡീഷയിലെ ഏതു സ്ഥലത്താണ്?
5
നിലവിലെ കേന്ദ്ര റെയിൽവേ മന്ത്രി ആരാണ്?
6
ഇൻസ്റ്റാഗ്രാമിൽ 250 മില്യൺ (25 കോടി) ഫോളോവേഴ്സ് തികയ്ക്കുന്ന ആദ്യ ഏഷ്യക്കാരൻ ആര്?
7
മോഖ ചുഴലിക്കാറ്റ് (Cyclone Mocha) കനത്ത നാശം വിതച്ച മ്യാൻമാറിനെ സഹായിക്കുന്നതിനായി ഇന്ത്യ നടപ്പിലാക്കിയ ഓപ്പറേഷൻ ഏത്?
8
2023 സീസണില്‍ രണ്ട് സെഞ്ച്വറി നേടിയതോടെ ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയതാര്?
9
ഇന്ത്യന്‍ സംഗീതത്തിന്റെ പ്രശസ്തി വാനോളമുയര്‍ത്തിയ സംഗീത സംവിധായകൻ എ.ആര്‍ റഹ്‌മാന്റെ നാമധേയത്തിൽ തെരുവുള്ള മർഖം നഗരം ഏതു രാജ്യത്താണ്?
10
ഇന്ത്യ-പാക് വിഭജനത്തിന്റെ യഥാർത്ഥ ചിത്രം വിളിച്ചോതുന്ന പാർട്ടീഷൻ മ്യൂസിയം സ്ഥിതിചെയ്യുന്ന പഞ്ചാബിലെ നഗരമേത്?
11
ജൂൺ-5: ലോക പരിസ്ഥിതി ദിനം. World Environment Day 2023-ന്റെ സന്ദേശം എന്താണ്?
12
എല്ലാ വർഷവും ഓരോ രാജ്യങ്ങളിലായാണ് പരിസ്ഥിതി ദിനത്തിന്റെ ഔദ്യോഗിക ആഘോഷം നടക്കുക. 2023-ലെ ആതിഥേയ രാജ്യം ഏതാണ്?
13
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹെർബൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
14
സിഖുകാരുടെ പരിപാവന ആത്മീയകേന്ദ്രമായ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ, ഖാലിസ്ഥാൻ വിഘടനവാദികൾക്കെതിരെ 'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' എന്നു പേരിട്ട രക്തരൂക്ഷിതമായ സൈനിക നടപടി നടന്ന തിയ്യതി ഏത്?
15
ദന്തശുചിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ച സ്വച്ഛ് മുഖ് അഭിയാൻ (ക്ലീൻ മൗത്ത് മിഷൻ) പദ്ധതിയുടെ സ്‌മൈല്‍ അംബാസിഡറായി നിയമിതനായതാര്?
Button Example
Previous Post Next Post