PSC Online Test - Part 65

Test Dose 💊

വെറും 20 ഗ്രാം ഭാരമുള്ള ഗ്രന്ഥിയാണ് തൊണ്ടയുടെ ഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന തൈറോയിഡ്. എന്നാൽ ഈ അവയവം ചെയ്യുന്ന ധർമങ്ങൾ അപാരമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുടെയും ശരിയായ പ്രവർത്തനത്തിന് ഇത് ഉല്പാദിപ്പിക്കുന്ന ഹോർമോണുകൾ നിർബന്ധമാണ്. ശാരീരിക-മാനസിക-ലൈംഗിക വളർച്ച, ഹൃദയത്തിന്റെ പ്രവർത്തനം, ശരീരതാപ ക്രമീകരണം, ഉപാപചയ പ്രവർത്തനങ്ങൾ, ദഹനം, ഊർജോൽപദനം തുടങ്ങിയവ ഇതിന്റെ ധർമങ്ങളിൽ ചിലതു മാത്രം!

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
ലോക തൈറോയിഡ് ദിനമായി ആചരിക്കുന്നത് എന്ന്?
2
രക്തബാങ്കുകളിൽ രക്തം കട്ട പിടിക്കാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു (anticoagulant) ഏത്?
3
അനന്തുവിന് ബാലുവിനേക്കാൾ ഭാരം കുറവാണ്. ചന്തുവിന് ഡാനിയേക്കാൾ ഭാരം കൂടുതലുണ്ടെങ്കിലും അനന്തുവിനെ അപേക്ഷിച്ച് ഭാരം കുറവാണ്. എന്നാൽ ഏറ്റവും ഭാരം കുറഞ്ഞവൻ ആരാണ്?
4
He put out the lamp എന്നതിന്റെ ശരിയായ തർജ്ജമ ഏതാണ്?
5
Which is the closest planet to the sun? It is the smallest planet in the solar system.
6
സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും ചേരുംപടി ചേർക്കുക:
1. ആസാം - A. അഗർത്തല
2. മണിപ്പൂർ - B. ദിസ്പൂർ
3. മേഘാലയ - C. ഷില്ലോങ്
4. ത്രിപുര - D. ഇംഫാൽ
7
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനം ഏതാണ്?
8
ഇന്ത്യയിലാദ്യമായി ലിഥിയത്തിന്റെ വൻ ശേഖരം കണ്ടെത്തിയ റിയാസി ജില്ല ഏതു സംസ്ഥാനത്താണ്?
9
അച്ഛന്റെയും അഞ്ചു മക്കളുടെയും കൂടി ശരാശരി പ്രായം 14 ആണ്. മക്കളുടെ മാത്രം ശരാശരി പ്രായം 8 ആയാൽ അച്ഛന്റെ പ്രായം എത്ര?
10
ഇന്ത്യയിലെ ആദ്യത്തെ 'ലേഡി സൂപ്പർ സ്റ്റാർ' എന്നറിയപ്പെടുന്ന ആശാ പാരേഖിന്റെ ആത്മകഥയേത്?
11
A speech delivered without any previous preparation:
12
'വട്ടത്തോപ്പിക്കാരെ നാട്ടിൽ നിന്ന് പുറത്താക്കുക' എന്ന മുദ്രാവാക്യമുയർത്തി രാമനമ്പിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം?
13
ലോകത്തിൽ ഏറ്റവും കൂടുതൽ ചെമ്പ് ഉല്പാദിപ്പിക്കുന്ന രാജ്യം ഏത്?
14
ഒരു സംഖ്യയെ 221 കൊണ്ട് ഹരിച്ചാൽ 43 ശിഷ്ടം കിട്ടും. എങ്കിൽ ആ സംഖ്യയെ 17 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എന്തായിരിക്കും?
15
'ഇന്ത്യയുടെ ഗോൾഡൻ ബോയ്' എന്നറിയപ്പെടുന്ന നീരജ് ചോപ്ര ഏത് അത്‌ലറ്റിക്സ് ഇനത്തിലെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവാണ്?
Button Example
Previous Post Next Post