അംബേദ്കർ സ്പെഷ്യൽ ക്വിസ്

സാമൂഹിക പരിഷ്കർത്താവ്, നിയമവിശാരദൻ, വിദ്യാഭ്യാസ-സാമ്പത്തിക വിദഗ്ധൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, ഇന്ത്യൻ ഭരണഘടനാ ശിൽപിയായ മഹദ് വ്യക്തിത്വമാണ് ഡോ. ബി.ആർ. അംബേദ്കർ.

സമൂഹത്തിൽ നിലനിന്നിരുന്ന എല്ലാവിധ വിഭാഗീയതകൾക്കും ഉച്ചനീചത്വങ്ങൾക്കുമെതിരെ നിരന്തരം കലഹിക്കുകയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയും ചെയ്ത അംബേദ്കറെ കുറിച്ചുള്ള വസ്തുതകൾ ചോദ്യോത്തര രൂപത്തിൽ.

Q 1: 📚 1891 ഏപ്രിൽ 14-ന് ഡോ. ഭീംറാവു റാംജി അംബേദ്കർ ജനിച്ച സ്ഥലമായ മോവ് (Mhow) നിലവിൽ ഏതു സംസ്ഥാനത്താണ്?
✅ മധ്യപ്രദേശ്
Q 2: 📚 അക്കാലത്ത് അധഃസ്ഥിതരും അയിത്ത ജാതിയുമായി സവർണ്ണസമൂഹം കണ്ടിരുന്ന ഏതു സമുദായത്തിലാണ് ബി.ആർ. അംബേദ്കർ ജനിച്ചത്?
✅ മഹർ
Q 3: 📚 അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പോയി ഉന്നതപഠനം നടത്താൻ അംബേദ്‌കറെ സഹായിച്ചത് ആര്?
✅ ബറോഡ രാജാവ്
Q 4: 📚 അധഃകൃത സമൂഹം നേരിടുന്ന വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്താൻ അംബേദ്‌കർ 1920-ൽ മറാഠി ഭാഷയിൽ തുടങ്ങിയ പ്രസിദ്ധീകരണം ഏത്?
✅ മൂകനായക്.

🎯 അംബേദ്‌കർ ആരംഭിച്ച ദ്വൈവാരികയാണ് 'ബഹിഷ്കൃത ഭാരത്'.
Q 5: 📚 അധഃസ്ഥിത വിഭാഗങ്ങളിൽ സാമൂഹിക-രാഷ്ട്രീയ അവബോധം സൃഷ്ടിക്കുന്നതിനായി 1924-ൽ അംബേദ്‌കർ സ്ഥാപിച്ച സംഘടനയേത്?
✅ ബഹിഷ്കൃത ഹിതകാരിണി സഭ.

🎯 "വിദ്യാഭ്യാസം നൽകുക, സംഘടിപ്പിക്കുക, പ്രക്ഷോഭം നടത്തുക" എന്നതായിരുന്നു സംഘടനാ തത്വം.
Q 6: 📚 മഹാരാഷ്ട്രയിലെ മഹദ് എന്ന പ്രദേശത്ത് പൊതുജലസംഭരണിയിൽ നിന്ന് വെള്ളമെടുക്കാനുള്ള അവകാശത്തിനായി അംബേദ്കറുടെ നേതൃത്വത്തിൽ മഹദ് സത്യാഗ്രഹം നടന്നതെന്ന്?
✅ 1927 മാർച്ച് 20
Q 7: 📚 നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ പടുത്തുയർത്താൻ ആഹ്വാനം ചെയ്തു കൊണ്ട് ബി.ആർ. അംബേദ്കർ 1927-ൽ കത്തിച്ച‌ ഗ്രന്ഥം?
✅ മനുസ്മൃതി
Q 8: 📚 1930, 1931, 1932 വർഷങ്ങളിൽ ലണ്ടനിൽ വെച്ചു നടന്ന മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ദേശീയ നേതാവ് ആര്?
✅ ഡോ. ബി.ആർ. അംബേദ്‌കർ.
Q 9: 📚 ഇന്ത്യയിലെ അയിത്ത ജാതിക്കാർക്ക് വേണ്ടി അംബേദ്‌കർ, ബ്രിട്ടീഷ് ഭരണത്തിൽ സമ്മർദ്ദം ചെലുത്തി നേടിയെടുത്ത നിയമസഭാ പ്രാതിനിധ്യ ഭരണപരിരക്ഷ ഏത്?
✅ കമ്മ്യൂണൽ അവാർഡ്.

🎯 1932-ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്ഡൊണാൾഡാണ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ചത്.
Q 10: 📚 അയിത്ത ജാതിക്കാർക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾക്കായി വാദിച്ച ഡോ. ബി.ആർ. അംബേദ്കറും അതിനെ എതിർത്ത മഹാത്മാ ഗാന്ധിയും തമ്മിൽ 1932 സെപ്തംബറിൽ ഏർപ്പെട്ട ഒത്തുതീർപ്പ് നടപടി അറിയപ്പെടുന്നതെങ്ങനെ?
✅ പൂനാ സന്ധി
Q 11: 📚 ബ്രാഹ്മണ, മുതലാളിത്ത ഘടനകൾക്കെതിരായ രാഷ്ട്രീയ മുന്നേറ്റം എന്ന നിലയിൽ 1936 ഓഗസ്റ്റ് 15-ന് അംബേദ്‌കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയേത്?
✅ ഇൻഡിപെൻഡന്റ് ലേബർ പാർട്ടി (ILP)
Q 12: 📚 1947 ഓഗസ്റ്റ് 15-ന് ഇന്ത്യയിലെ ആദ്യ നിയമകാര്യമന്ത്രിയായ അംബേദ്‌കർ, മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതെന്ന്?
✅ 1951

🎯 ഹിന്ദുകോഡ് ബില്ലിന്റെ പരാജയത്തെ തുടർന്നാണ് രാജി വെച്ചത്.
Q 13: 📚 ബി.ആർ. അംബേദ്കർ അധ്യക്ഷനായി ഭരണഘടനയുടെ കരട് നിർമ്മാണ സമിതി (Drafting Committee) നിലവിൽ വന്നതെന്ന്?
✅ 1947 ഓഗസ്റ്റ് 29
Q 14: 📚 ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
✅ ഡോ. ബി.ആർ. അംബേദ്കർ
Q 15: 📚 "ഹിന്ദുവായി ജനിച്ച ഞാൻ പക്ഷേ, ഹിന്ദുവായി മരിക്കാൻ ആഗ്രഹിക്കുന്നില്ല" എന്നു പ്രഖ്യാപിച്ച അംബേദ്കറും അഞ്ചര ലക്ഷത്തിലധികം അനുയായികളും 1956 ഒക്ടോബർ 14-ന് ഏതു മതമാണ് സ്വീകരിച്ചത്?
✅ ബുദ്ധമതം.

🎯 മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ നാഗ്പൂരിലെ ദീക്ഷാഭൂമിയിൽ വെച്ചാണ് ചടങ്ങ് നടന്നത്.
Q 16: 📚 'ആധുനിക ബുദ്ധൻ' 'ആധുനിക മനു' എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന സാമൂഹിക പരിഷ്കർത്താവ് ആര്?
✅ ഡോ. ബി.ആര്‍. അംബേദ്കര്‍
Q 17: 📚 ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ സർവകലാശാലയായ ആന്ധ്രാപ്രദേശ് ഓപ്പൺ സർവകലാശാല (1982) നിലവിൽ അറിയപ്പെടുന്നത് ഏതു പേരിൽ?
✅ ഡോ. ബി.ആർ.അംബേദ്‌കർ ഓപ്പൺ സർവകലാശാല.
Q 18: 📚 ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്നം മരണാനന്തര ബഹുമതിയായി നൽകി രാജ്യം അംബേദ്‌കറെ ആദരിച്ച വർഷം ഏത്?
✅ 1990
Q 19: 📚 ബാബാസാഹിബ് അംബേദ്‌കർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?
✅ നാഗ്പൂർ (മഹാരാഷ്ട്ര)
Q 20: 📚 അംബേദ്‌കറിന്റെ അന്ത്യവിശ്രമ സ്ഥാനമായ (ഡോ. ബാബാ സാഹേബ് അംബേദ്കർ മഹാപരിനിർവ്വാൺ സ്മാരകം) ചൈത്യഭൂമി സ്ഥിതി ചെയ്യുന്നതെവിടെ?
✅ മുംബൈ
Q 21: 📚 "വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുള്ളതെങ്കിലും വളരെ മോശപ്പെട്ട ആളുകളാണ് ഭരിക്കാൻ ക്ഷണിക്കപ്പെടുന്നതെങ്കിൽ ആ ഭരണഘടനയും വികൃതമാക്കപ്പെടും" ആരുടെ വാക്കുകളാണിത്?
✅ ബി. ആര്‍. അംബേദ്കർ
Q 22: 📚 അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ-14 ഇന്ത്യയിൽ എന്തായിട്ടാണ് ആചരിക്കുന്നത്?
✅ ദേശീയ ജലദിനം
Q 23: 📚 2000-ൽ പുറത്തിറങ്ങിയ 'ഡോ. ബാബാ സാഹേബ് അംബേദ്കർ' എന്ന ചലച്ചിത്രത്തിൽ അംബേദ്കറായി വേഷമിട്ട നടനാര്?
✅ മമ്മൂട്ടി.

🎯 ഇംഗ്ലീഷിലുള്ള ഈ സിനിമയുടെ സംവിധായകൻ ജബ്ബാർ പട്ടേൽ ആണ്.
Q 24: 📚 "എന്റെ സാമൂഹ്യദര്‍ശനം മൂന്ന് വാക്കുകളില്‍ സംഗ്രഹിക്കാവുന്നതാണ്" എന്ന് പറഞ്ഞു കൊണ്ട് അംബേദ്കര്‍ വ്യക്തമാക്കിയ മൂന്നു മഹത്തായ ആശയങ്ങൾ ഏതൊക്കെയാണ്?
✅ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം.
Q 25: 📚 അംബേദ്കർ അന്തരിച്ചത് എന്ന്?
✅ 1956 ഡിസംബർ 6
Q 26: 📚 അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 ഏത് ദിനമായി ആചരിക്കുന്നു?
✅ മഹാപരിനിർവ്വാൺ ദിനം
Q 27: 📚 അംബേദ്കറെ പറ്റി "ചരിത്രത്തിന് മറക്കാൻ കഴിയാത്ത മനുഷ്യൻ" എന്ന് വിശേഷിപ്പിച്ചത് ആര്?
✅ മഹാത്മാ ഗാന്ധി
Q 28: 📚 ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ (125 അടി വെങ്കല പ്രതിമ) സ്ഥാപിക്കപ്പെട്ടത് (2023 ഏപ്രിൽ 14-ന്) എവിടെ?
✅ ഹൈദരാബാദ് (തെലങ്കാന).
Q 29: 📚 അംബേദ്കറിന്റെ ജന്മദിനമായ ഏപ്രിൽ-14 സമത്വദിനമായി ആചരിക്കുന്നത് ഏത് സംസ്ഥാനത്താണ്?
✅ തമിഴ്നാട്
Q 30: 📚 വിദേശത്ത് നിന്ന് ഡോക്ടറേറ്റ് (പി.എച്ച്.ഡി) നേടിയ ആദ്യ ഇന്ത്യക്കാരനാണ് അംബേദ്കർ. ഏതു വിഷയത്തിൽ?
✅ സാമ്പത്തിക ശാസ്ത്രം
Q 31: 📚 അംബേദ്‌കർ നിസ്സഹകരിച്ച പ്രക്ഷോഭമേത്?
✅ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം
Previous Post Next Post