Test Dose 💊
Quiz
Button Example
🐝 തേനീച്ചകള്‍ ആശയ വിനിമയം നടത്തുന്നത് ഡാന്‍സിലൂടെയാണ്!! പൂക്കളുടെ സ്ഥാനം, ദിശ തുടങ്ങിയവ മനസ്സിലാക്കാന്‍ ഇത് വഴി സാധിക്കുന്നു. ഒരു തേനീച്ച എവിടെയെങ്കിലും ധാരാളം പൂന്തേന്‍ കണ്ടാല്‍ ഉടന്‍ തന്നെ തേനും പൂമ്പൊടിയും ശേഖരിക്കുകയും എന്നിട്ട് കൂട്ടിലേക്ക് മടങ്ങിയെത്തി നൃത്തം വെച്ച് മറ്റു തേനീച്ചകളെ വിവരമറിയിക്കുകയും ചെയ്യുന്നു. Waggle dance, Circular dance എന്നീ രണ്ടു തരം നൃത്തങ്ങളുണ്ട്. പൂന്തേന്‍ കാണപ്പെടുന്നത് കൂട്ടില്‍ നിന്നും 100 മീറ്റര്‍ അപ്പുറത്താണെങ്കില്‍ 8 ന്റെ ആകൃതിയിലുള്ള waggle dance ചെയ്യുന്നു. പൂക്കളുടെ സ്ഥാനം എത്ര അകലത്തില്‍ ആണ് എന്നും സൂര്യനെയും കൂടിനെയും ബന്ധിക്കുന്ന നേര്‍രേഖയില്‍ നിന്നും എത്ര ഡിഗ്രി ചെരിഞ്ഞാണ് പൂക്കള്‍ ഇരിക്കുന്ന സ്ഥലമെന്നും ഈ ആശയവിനിമയത്തിലൂടെ മറ്റു തേനീച്ചകള്‍ക്ക് മനസ്സിലാകുന്നു. പൂക്കളുടെ സ്ഥാനം നൂറു മീറ്ററില്‍ കുറഞ്ഞ ദൂരത്താണെങ്കില്‍ അവ വട്ടത്തില്‍ (Circular dance) നൃത്തം ചെയ്യുന്നു.ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂