പത്രങ്ങൾ - ചോദ്യങ്ങളും ഉത്തരങ്ങളും

പത്രങ്ങൾ - ചോദ്യങ്ങളും ഉത്തരങ്ങളും


മെയ് 3: ലോക പത്ര സ്വാതന്ത്ര്യദിനം (World Press Freedom Day). പത്രങ്ങളുമായി ബന്ധപ്പെട്ട പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും താഴെ വായിക്കാം.

Q 1: 🗞️ 1780-ലാണ് ഇന്ത്യയിലെ ആദ്യ ദിനപത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണമാരംഭിച്ചത്. ആരായിരുന്നു ഇതിന്റെ സ്ഥാപകൻ?
✅ ജയിംസ് അഗസ്റ്റസ് ഹിക്കി
Q 2: 🗞️ ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടത് ഏതു പേരിൽ?
✅ കൽക്കട്ട ജനറൽ അഡ്വൈസർ.
Q 3: 🗞️ ജനുവരി 29 ഇന്ത്യൻ പത്ര ദിനമായി (Indian News Paper Day) ആചരിക്കുന്നതിനുള്ള കാരണമെന്ത്?
✅ ഇന്ത്യയിലെ ആദ്യ ദിനപത്രമായ ബംഗാൾ ഗസറ്റ് 1780 ജനുവരി 29-നാണ് പ്രസിദ്ധീകരണമാരംഭിച്ചത്. അതിന്റെ സ്മരണാർത്ഥം.
Q 4: 🗞️ യങ് ഇന്ത്യ, ഹരിജൻ, നവജീവൻ, ഇന്ത്യൻ ഒപ്പീനിയൻ എന്നീ പത്രങ്ങൾ ആരംഭിച്ചത് ആര്?
✅ മഹാത്മാ ഗാന്ധി
Q 5: 🗞️ വർണ്ണ വിവേചനത്തിനെതിരെ പോരാടാനും, ഇന്ത്യൻ കുടിയേറ്റക്കാരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയും 1903-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രമേത്?
✅ ഇന്ത്യൻ ഒപ്പീനിയൻ
Q 6: 🗞️ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1938-ൽ ജവഹർലാൽ നെഹ്റു ആരംഭിച്ച പത്രമേത്?
✅ നാഷണൽ ഹെറാൾഡ്.

🎯 1942-ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭ സമയത്ത് ബ്രിട്ടീഷ് സർക്കാർ ഈ പത്രം നിരോധിച്ചിരുന്നു.
Q 7: 🗞️ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും നവോത്ഥാനത്തിനും വേണ്ടി പ്രവർത്തിച്ച ആംഗ്ലോ-ഐറിഷ് വനിതയായ ആനി ബസന്റ് സ്ഥാപിച്ച പത്രങ്ങൾ ഏവ?
✅ ന്യൂ ഇന്ത്യ, കോമൺ വീൽ
Q 8: 🗞️ മുസ്ലിംകളെ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ കൂടുതൽ സജീവമാക്കുന്നതിന് വേണ്ടി മൗലാനാ അബുൽ കലാം ആസാദ് ഉറുദുവിൽ ആരംഭിച്ച പത്രം?
✅ അൽ ഹിലാൽ
Q 9: 🗞️ 1878-ൽ ജി.എസ്. അയ്യർ, വീര രാഘവാചാരി എന്നിവർ ചേർന്ന് സ്ഥാപിച്ച ദിനപത്രമേത്?
✅ ദ ഹിന്ദു
Q 10: 🗞️ പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ മലയാളം ദിനപത്രമായ ദീപിക പുറത്തിറങ്ങിയ വർഷമേത്?
✅ 1887 ഏപ്രിൽ 15
Q 11: 🗞️ ഇന്റർനെറ്റ് പതിപ്പ് ആരംഭിച്ച ആദ്യ മലയാള ദിനപത്രം ഏതാണ്?
✅ ദീപിക
Q 12: 🗞️ ഹെർമൻ ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ 1847-ൽ പ്രസിദ്ധീകരണമാരംഭിച്ച ആദ്യ മലയാളം പത്രം ഏത്?
✅ രാജ്യസമാചാരം
Q 13: 🗞️ രാജ്യസമാചാരം അച്ചടിച്ച് പുറത്തിറങ്ങിയത് എവിടെ നിന്നായിരുന്നു?
✅ തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്നിൽ നിന്ന്.
Q 14: 🗞️ ലോകത്തിലെ ഏറ്റവും പഴക്കമുള്ള വാർത്താ ഏജൻസിയാണ് 1835-ൽ സ്ഥാപിക്കപ്പെട്ട AFP. എന്താണ് ഇതിന്റെ പൂർണ്ണരൂപം?
✅ Agence France Presse
Q 15: 🗞️ ലോകത്തിലെ ഏറ്റവും വലിയ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിന്റെ (AP) ആസ്ഥാനം?
✅ അമേരിക്ക
Q 16: 🗞️ ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏത്?
✅ PTI (Press Trust of India) 1949
Q 17: 🗞️ വിദേശ വാർത്തകൾക്കു വേണ്ടി ബ്രിട്ടനിൽ നിന്നുള്ള റോയിറ്റേഴ്സ്(Reuters) ന്യൂസ് ഏജൻസിയുമായി ബന്ധം സ്ഥാപിച്ച ആദ്യത്തെ മലയാളപത്രം ഏതായിരുന്നു?
✅ സ്വദേശാഭിമാനി
Q 18: 🗞️ ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനമേത്?
✅ ഉത്തർപ്രദേശ്
Q 19: 🗞️ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ ലോക പത്രസ്വാതന്ത്ര്യ ദിന(World Press Freedom Day)മായി ആചരിക്കുന്നത് എന്ന്?
✅ മെയ് 03
Q 20: 🗞️ പത്രസ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനായി യുനെസ്കോ ഏർപ്പെടുത്തിയ പുരസ്കാരം ഏത്?
✅ ഗില്ലർമോ കാനോ പുരസ്കാരം (Guillermo Cano World Press Freedom Prize)
Q 21: 🗞️ ഇന്ത്യയിലെ ആദ്യത്തെ സായാഹ്നപത്രം (Evening Newspaper) ഏത്?
✅ മദ്രാസ് മെയിൽ (1868)
Q 22: 🗞️ പതിനാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഇന്ത്യയിലേറ്റവും പ്രചാരമുള്ള ദിനപത്രം ഏത്?
✅ ദൈനിക് ഭാസ്കർ.

🎯 ദൈനിക് ജാഗരൺ ആണ് രണ്ടാമത്.
Q 23: 🗞️ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്രമാസികകൾ പുറത്തിറങ്ങുന്നത് ഹിന്ദി ഭാഷയിലാണ്. എന്നാൽ ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രമേത്?
✅ ടൈംസ് ഓഫ് ഇന്ത്യ.

🎯 ദ ഹിന്ദുവാണ് രണ്ടാം സ്ഥാനത്ത്.
Q 24: 🗞️ ഓൺലൈൻ എഡിഷൻ ആരംഭിച്ച ഇന്ത്യയിലെ ആദ്യ ദിനപത്രമേത്?
✅ The Hindu (1995)
Q 25: 🗞️ ലോകത്തിലേറ്റവും പ്രചാരമുള്ള ദിനപത്രം എന്ന പെരുമയുള്ള Yomiuri Shimbun പത്രം പ്രസിദ്ധീകരിക്കുന്നത് ഏതു രാജ്യത്തു നിന്നാണ്?
✅ ജപ്പാൻ
Q 26: 🗞️ 'കേരളത്തിലെ സുഭാഷ് ചന്ദ്രബോസ്' എന്നറിയപ്പെട്ട ഇദ്ദേഹമാണ് ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തുവാൻ 1924-ൽ അൽഅമീൻ എന്ന പത്രം ആരംഭിച്ചത്. ആര്?
✅ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
Q 27: 🗞️ ''അല്ലയോ വിശ്വാസികളെ, നിങ്ങളുടെ ഉറ്റ ബന്ധുക്കൾക്കോ നിങ്ങൾക്ക് തന്നെയോ ദോഷകരമായിരുന്നാൽ പോലും നിങ്ങൾ നീതി പാലിച്ചു ദൈവത്തിൽ സാക്ഷ്യം വഹിക്കുന്നവരായിരിക്കുക..."

വിശുദ്ധ ഖുർആനിൽ നിന്നുള്ള ഈ വചനം ഏതു ദിനപത്രത്തിന്റെ ആപ്തവാക്യമായിരുന്നു?
✅ അൽ അമീൻ
Q 28: 🗞️ "ഭയകൗടില്ല്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ..." 1905-ൽ വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച ഏതു പത്രത്തിന്റെ ആപ്തവാക്യമാണിത്?
✅ സ്വദേശാഭിമാനി
Q 29: 🗞️ തിരുവിതാംകൂറിലെ രാജഭരണത്തിനും ദിവാന്റെ ദുർനയങ്ങൾക്കുമെതിരെ രൂക്ഷ വിമർശനം നടത്തിയതിന്റെ പേരിൽ സ്വദേശാഭിമാനി പത്രം നിരോധിക്കപ്പെട്ട വർഷം?
✅ 1910
Q 30: 🗞️ കേരളത്തിന്റെ വദ്ധ്യ വയോധികൻ എന്നറിയപ്പെടുന്ന കെ.പി. കേശവമേനോൻ പ്രഥമ പത്രാധിപരായി കോഴിക്കോടു നിന്നും മാതൃഭൂമി പ്രസിദ്ധീകരണമാരംഭിച്ചതെന്ന്?
✅ 1923 മാർച്ച്‌ 18
Q 31: 🗞️ ആദ്യ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രം എന്ന ഖ്യാതി ഒരു മലയാളം ദിനപത്രത്തിനാണ്. ഏതാണാ പത്രം?
✅ മാധ്യമം
Q 32: 🗞️ 1924-ലെ വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനും ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്ന ടി.കെ. മാധവൻ സ്ഥാപിച്ച പത്രമേത്?
✅ ദേശാഭിമാനി (1915).

🎯 സി.പി.ഐ(എം)ന്റെ മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരണമാരംഭിച്ചത് 1942-ലാണ്.
Q 33: 🗞️ ലോകത്തിലെ ഏറ്റവും പഴക്കമേറിയതും, ഒരു പക്ഷേ, ഇന്നും മുടങ്ങാതെ പ്രസിദ്ധീകരിക്കപ്പെടുന്നതുമായ ഒരേയൊരു സംസ്കൃതം പത്രം?
✅ സുധർമ.

🎯 മൈസൂരുവിൽ നിന്നും പുറത്തിറങ്ങുന്ന ഈ പത്രം സുവർണ ജൂബിലിയിലേക്ക് കടന്നു.
Q 34: 🗞️ 1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം ഏത്?
✅ മിതവാദി
Q 35: 🗞️ 2023-ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ (World Press Freedom Index) ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത്?
✅ നോർവെ
Q 36: 🗞️ 2023-ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍, 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
✅ 161

🎯 2022-ൽ 150-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 11 റാങ്ക് താഴേക്ക് പോയി.
✨ പുതിയ റിപ്പോർട്ട് പ്രകാരം അഫ്‌ഗാനിസ്ഥാനും പാകിസ്താനും പിന്നിലാണ് ഇത്തവണ ഇന്ത്യയുടെ സ്ഥാനം.
Previous Post Next Post