സമകാലികം/ഓഗസ്റ്റ്-2021

❓തൃശ്ശൂർ-പാലക്കാട് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന കേരളത്തിലെ ആദ്യ തുരങ്ക പാതയായ കുതിരാൻ ടണലിന്റെ നീളം എത്രയാണ്?
970 മീറ്റർ.
🎯 വീതി കണക്കാക്കിയാൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ തുരങ്കങ്ങളിലൊന്നാണ് കുതിരാൻ (14 മീറ്ററാണ് വീതി).

❓കേന്ദ്രസാഹിത്യ അക്കാദമിയുടെ 2020-ലെ ബാലസാഹിത്യ പുരസ്കാരം ലഭിച്ച 'വാഴ്ത്തപ്പെട്ട പൂച്ച' എന്ന കഥാസമാഹാരം ആരുടെ രചനയാണ്?
ഗ്രേസി.

❓കുഞ്ഞുങ്ങൾക്ക് ശരിയായ രീതിയിൽ മുലയൂട്ടുന്നതിന്റെ പ്രാധാന്യം വിളിച്ചോതിയുള്ള ലോക മുലയൂട്ടൽ വാരാചരണത്തിന്റെ (ആഗസ്റ്റ് 1 മുതൽ 7 വരെ) ഇത്തവണത്തെ സന്ദേശം എന്താണ്? 
കുറ്റമറ്റ മുലയൂട്ടൽ കൂട്ടുത്തരവാദിത്തം.

❓ടോക്യോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെങ്കല മെഡൽ നേടിയതോടെ രണ്ട് ഒളിമ്പിക്സിൽ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായതാര്?   
പി.വി. സിന്ധു.

❓ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ നൂറു മീറ്റർ സ്പ്രിന്റിൽ വേഗരാജാവായ മാർസൽ ലെമണ്ട് ജേക്കബ്‌സ് ഏതു രാജ്യക്കാരനാണ്?
ഇറ്റലി.

❓സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ നഗരം ഏത്? ഒഡീഷയുടെ തലസ്ഥാനമാണിത്. 
ഭുവന്വേശർ. 

❓ഋഷിരാജ് സിങ് വിരമിച്ച ഒഴിവിലേക്ക് പുതിയ ജയിൽ ഡിജിപി ആയി നിയമിക്കപ്പെട്ടതാര്? 
ഷെയ്ഖ് ദർവേഷ് സാഹബ്.

❓ഒരൊറ്റ ഒളിമ്പിക്‌സില്‍ നിന്ന് ഏഴ് മെഡലുകള്‍ നേടിയ വനിതാ നീന്തല്‍ താരം എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ എമ്മ മക്കിയോണ്‍ ഏതു രാജ്യക്കാരിയാണ്?
ഓസ്‌ട്രേലിയ.

❓ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന ബഹുമതി നേടിയ മലയാളി ആര്? 
സജന്‍ പ്രകാശ്.

❓ഡിജിറ്റല്‍ പണമിടപാട് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സംവിധാനം ഏത്?
ഇ-റുപി.

❓തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാര ജേതാവായ കല്ല്യാണി മേനോൻ ഏതു നിലയിലാണ് പ്രശസ്തിയാർജ്ജിച്ചത്?
ഗായിക.

❓പ്രതിപക്ഷ നേതാക്കളുടെയും കേന്ദ്ര മന്ത്രിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തിന് ഹേതുവായ ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയർ ഏത്? 
പെഗാസസ്.

❓100 മീറ്ററിനു പിന്നാലെ 200 മീറ്ററിലും സ്വർണ്ണം നേടിയതോടെ ഒളിമ്പിക്സി‍ല്‍ സ്പ്രിന്റ് ഡബിള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി മാറിയ ജമൈക്കൻ താരം ആര്? 
എലൈന്‍ തോംപ്സന്‍. 

❓150 മുതൽ 200 വർഷങ്ങൾ കൊണ്ട് രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയിൽ പരമാവധി 30 വർഷം കൊണ്ട് സൃഷ്ടിച്ചെടുക്കാം എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ജാപ്പനീസ് പരിസ്ഥിതി ശാസ്ത്രജ്ഞൻ ആര്? 
അകിരാ മിയാവാക്കി.

❓വിജേന്ദർ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടുന്ന താരം എന്ന ബഹുമതി സ്വന്തമാക്കിയ ലവ്ലിന ബോർഗോഹെയ്നിന്റെ സ്വദേശം? 
അസം. 
🎯 അസമിൽ നിന്ന് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതയയാണവർ.

❓ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഏത്?
ഐ.എൻ.എസ്. വിക്രാന്ത്.

❓വയനാട്ടിലെ ആദിവാസി സമൂഹമായ പണിയ വിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രമാണ് 'കെഞ്ചിര'. ദേശീയ ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിന്റെ സംവിധായകനാര്?
മനോജ് കാന.

❓ടോക്യോ ഒളിമ്പിക്സിൽ ഏതു ടീമിനെ തോല്പിച്ചാണ് ഇന്ത്യ ഹോക്കിയിൽ വെങ്കലം സ്വന്തമാക്കിയത്?
ജർമ്മനി.

❓ടോക്യോ ഒളിമ്പിക്സിൽ 57 കിലോ ഗുസ്തിയിൽ വെള്ളി മെഡൽ സ്വന്തമാക്കിയ രവികുമാർ ദഹിയയുടെ സ്വദേശം ഏതു സംസ്ഥാനത്താണ്?
ഹരിയാന.

❓ടോക്യോ ഒളിമ്പിക് ഗുസ്തിയിൽ രവികുമാർ ദഹിയ വെള്ളി മെഡൽ സ്വന്തമാക്കിയതോടെ മൊത്തം ഒളിമ്പിക് ഗുസ്തി ചരിത്രത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം എത്രയായി?
ആറ്.

❓രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം ഇനി അറിയപ്പെടുക ആരുടെ പേരിൽ ? 
ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്‍റെ പേരിൽ.
🎯 മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന എന്ന പേരിലായിരിക്കും അറിയപ്പെടുക.

❓ടോക്യോ ഒളിമ്പിക്സിൽ ജാവലിന്‍ ത്രോയില്‍ സ്വർണ്ണ മെഡൽ നേടിയതോടെ ഒളിമ്പിക്‌ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന അപൂര്‍വമായ നേട്ടം സ്വന്തമാക്കിയ താരം ആര്?
നീരജ് ചോപ്ര.

❓ടോക്യോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം ഫുട്‌ബോളിൽ സ്വർണം നേടിയ രാജ്യമേത്? 
ബ്രസീൽ.
🎯 തുടർച്ചയായ രണ്ടാം തവണയാണ് ബ്രസീൽ ഒളിമ്പിക്‌സ് ഫുട്‌ബോളിൽ സ്വർണം നേടുന്നത്.

❓മഹാരാഷ്‌ട്രയടക്കമുള്ള ആറു സംസ്ഥാനങ്ങളുടെ ഗവർണർ പദവി വഹിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണന്റെ ആത്മകഥ ഏത്?
അനുപമം ജീവിതം.

❓ഒളിമ്പിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ടോക്യോയിലേത്. ഏഴ് മെഡലുകളോടെ ഇന്ത്യ മെഡല്‍പട്ടികയിൽ എത്രാം സ്ഥാനത്താണ്?
48. 

❓ടോക്യോ ഒളിമ്പിക്സിൽ 39 സ്വർണ്ണ മെഡലുകൾ നേടി ചാമ്പ്യന്മാരായ രാജ്യം ഏത് ?  
അമേരിക്ക.

❓സമുദ്രസുരക്ഷയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ 'സാഇര്‍ അല്‍ ബഹര്‍' എന്ന പേരിൽ സമുദ്ര നാവികാഭ്യാസവും പരിശീലനവും നടത്തുന്നത് ഏതു രാജ്യവുമായി ചേർന്നാണ്?
ഖത്തർ.

❓പത്താം നമ്പര്‍ ജേഴ്സിയില് ലോക ഫുട്ബോള്‍ ആരാധകരെ ത്രസിപ്പിച്ച് റെക്കോര്‍ഡുകള്‍ വെട്ടിപ്പിടിച്ച സൂപ്പര്‍ താരം ലയണല്‍ മെസി തന്റെ പുതിയ ക്ലബ്ബായ പാരിസ് സെന്റ് ജര്‍മനില്‍ (പി.എസ്.ജി) അണിയുക എത്രാം നമ്പര്‍ ജേഴ്സിയായിരിക്കും?
30-ാം നമ്പർ.

❓ഐ.ടി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്‌കാരം പ്രഖ്യാപിച്ച സംസ്ഥാനം ഏത്?
മഹാരാഷ്ട്ര സര്‍ക്കാര്‍.

❓പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ മാധ്യമ സ്ഥാപനം എന്ന ഖ്യാതി സ്വന്തമാക്കിയ മലയാളം ടെലിവിഷൻ ചാനൽ ഏത്? 
മീഡിയവൺ.


❓രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് അനുമതി ലഭിക്കുന്ന ആദ്യ മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്സിൻ (Nasal Vaccine) വികസിപ്പിച്ചെടുത്തത്?
ഭാരത് ബയോടെക്. 

❓അന്തരിച്ച പ്രശസ്ത കായിക പരിശീലകൻ ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ എന്ന ഒ.എം നമ്പ്യാർക്ക് മികച്ച പരിശീലകനുള്ള പ്രഥമ ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ച വർഷം?
1985.

❓കോവാക്‌സിനു ശേഷം പൂർണമായും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ വാക്‌സിൻ ഏത്? 
സൈകോവ്-ഡി. 
🎯 ഈ വാക്‌സിൻ മൂന്ന് ഡോസാണ് എടുക്കേണ്ടത്.
🎯 സൂചിയില്ലാതെ, ട്രോപിസ് എന്ന സംവിധാനം വഴിയായിരിക്കും വാക്‌സിനേഷൻ നടക്കുക.
🎯 മനുഷ്യരിൽ ഉപയോഗിക്കുന്ന ആദ്യത്തെ ഡിഎൻഎ വാക്സിൻ കൂടിയാണിത്.

❓രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന എത്രാമത്തെ വാക്‌സിനാണ് സൈകോവ്-ഡി?
ആറാമത്തെ.
🎯 കോവാക്‌സിൻ, കോവിഷീൽഡ്, സ്പുട്‌നിക്, മൊഡേണ, ജോൺസൻ ആൻഡ് ജോൺസന്റെ ജാൻസെൻ എന്നിവയാണ് മറ്റ് അംഗീകൃത വാക്‌സിനുകൾ.

❓അന്തരിച്ച പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞയും ഗ്രന്ഥകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗെയിൽ ഓംവെദ്​, ഭർത്താവും ആക്ടിവിസ്റ്റുമായ ഭരത്​ പടങ്കറുമൊത്ത്​ സ്ഥാപിച്ച സംഘടന ഏത്?
ശ്രമിക്​ മുക്തി ദൾ.

❓2020-ലെ ​കേന്ദ്ര സാഹിത്യ അക്കാദമി പു​ര​സ്കാ​രം ലഭിച്ച പ്രൊഫ. ഓംചേരി എൻ.എൻ പിള്ളയുടെ ഓർമക്കുറിപ്പുകളുടെ സമാഹാരം ഏത്?
ആകസ്മികം.
🎯 പ്രശസ്തനായ മലയാള നാടകകൃത്ത് കൂടിയാണ് ഓംചേരി എൻ.എൻ പിള്ള.

❓മലബാർ സമര നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‍ലിയാർ ഉൾപ്പെടെയുള്ള 387 രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്തു. ഈ നടപടി കൈകൊണ്ട കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയം ഭരണാധികാര സംഘടന ഏത്?
ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐ.സി.എച്ച്.ആര്‍).

❓1960-ലെ റോം ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിൽ ജീവിച്ചിരിപ്പുള്ള അവസാനത്തെയാളായിരുന്നു ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ. അദ്ദേഹം ഏതു കായിക രംഗത്തെ പ്രഗത്ഭ താരമായിരുന്നു?
ഫുട്ബോൾ.

❓കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലന്റെ സ്മരണാർത്ഥം എ.കെ.ജി മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ്?
ധർമ്മടം/കണ്ണൂര്‍.

❓ടേബിള്‍ ടെന്നീസിലെ വെള്ളി മെഡൽ നേട്ടത്തോടെ 2021 ടോക്യോ പാരാലിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ സമ്മാനിച്ചതാര്?
ഭവിന പട്ടേല്‍ (ഗുജറാത്ത്).

❓2021 ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്കു വേണ്ടി പുരുഷ വിഭാഗം ഹൈജമ്പില്‍ വെള്ളി മെഡൽ നേടിയ താരം ആര്? 
നിഷാദ് കുമാര്‍.

❓2021 ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ വിനോദ് കുമാർ വെങ്കലം നേടിയത് ഏത് ഇനത്തിലാണ്?
പുരുഷ ഡിസ്‌കസ് ത്രോ.

❓ടോക്യോ പാരാലിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോർഡോടെ സ്വര്‍ണ മെഡല്‍ നേടിയതാര്?
അവാനി ലേഖര.
🎯 പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത.

❓ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് തുടങ്ങിയ പുതിയ സോഫ്റ്റ്‌വെയർ റോബോട്ടിക് കമ്പനിയുടെ പേരെന്ത്?
ഇൻട്രിൻസിക്.
🎯 വ്യാവസായികാവശ്യങ്ങൾക്കുള്ള റോബോട്ടുകൾ നിർമ്മിച്ച് വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.
Previous Post Next Post