ശ്രീനാരായണ ഗുരു:
❓കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശ്രീനാരായണ ഗുരു ജനിക്കുന്ന സമയത്ത് തിരുവിതാംകൂർ ഭരിച്ചിരുന്നത് ആര്?
✅ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ.
🎯 കൊച്ചുവിളയിൽ മാടനാശാനും വയൽവാരത്ത് കുട്ടിയമ്മയുമായിരുന്നു മാതാപിതാക്കൾ.
🎯 നാണു എന്നായിരുന്നു കുട്ടിക്കാലത്തെ വിളിപ്പേര്.
❓ശ്രീനാരായണഗുരുവിനെ ഹഠയോഗവിദ്യ അഭ്യസിപ്പിച്ചത് അദ്ദേഹത്തിന്റെ ഏത് ഗുരുവാണ്?
✅ തൈക്കാട് അയ്യാ ഗുരു.
🎯 രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുരുക്കന്മാർ.
❓ശ്രീനാരായണ ഗുരു ഏകാന്ത തപസ്സിരുന്നത് എവിടെയായിരുന്നു?
✅ മരുത്വാമലയിലെ പിള്ളത്തടം ഗുഹയിൽ.
❓നെയ്യാറ്റിൻകര അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതോടെയാണ് ശ്രീനാരായണ ഗുരുവിന്റെ സാമൂഹിക പരിഷ്കരണത്തിന് നാന്ദിയായത്. അരുവിപ്പുറം വിപ്ലവം എന്നുമറിയപ്പെടുന്ന ഈ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചതെന്ന്?
✅ 1888 ഫെബ്രുവരിയിൽ.
🎯 നെയ്യാറിന്റെ തീരത്താണ് അരുവിപ്പുറം സ്ഥിതി ചെയ്യുന്നത്.
❓'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്'. അരുവിപ്പുറം ക്ഷേത്രഭിത്തിയിൽ എഴുതി വെച്ചിരിക്കുന്ന ഈ വരികൾ അദ്ദേഹത്തിന്റെ ഏതു കൃതിയിൽ നിന്നുള്ളതാണ്?
✅ ജാതിനിർണ്ണയം.
❓ഡോ.പൽപ്പുവിനെ കണ്ടുമുട്ടിയതോടെയാണ് ഹിന്ദു സമൂഹത്തിലെ ജീർണ്ണതകൾക്കെതിരെയുള്ള ശ്രീനാരായണ ഗുരുവിന്റെ പോരാട്ടത്തിന് പുതിയ മാനം കൈവരുന്നത്. എവിടെ വെച്ചായിരുന്നു ഡോ. പൽപ്പുവുമായുള്ള അദ്ദേഹത്തിന്റെ ആദ്യ കൂടിക്കാഴ്ച നടന്നത്?
✅ 1895-ൽ ബാംഗ്ലൂരിൽ വെച്ച്.
🎯 ഡോ.പൽപ്പു ഗുരുവിനെ പെരിയസ്വാമി എന്നാണ് സംബോധന ചെയ്തിരുന്നത്.
കുമാരനാശാനെ ചിന്നസ്വാമിയെന്നും.
❓1898-ൽ ശ്രീനാരായണ ഗുരു രൂപം നൽകിയ ഒരു ക്ഷേത്ര സംരക്ഷണ സമിതിയാണ് പിന്നീട് 1903 മെയ് 15-ന് ശ്രീ നാരായണ ധർമപരിപാലന യോഗം/SNDP എന്ന പേരിൽ ഒരു സംഘടനക്ക് രൂപം നൽകാൻ അദ്ദേഹത്തിന് പ്രേരകമായത്. എന്തായിരുന്നു അതിന്റെ പേര്?
✅ വാവൂട്ട് യോഗം.
🎯 SNDP യുടെ ആജീവനാന്ത അധ്യക്ഷൻ (President) - ശ്രീ നാരായണ ഗുരു.
> ഉപാധ്യക്ഷൻ (Vice president) - ഡോ.പൽപ്പു.
> സെക്രട്ടറി - കുമാരനാശാൻ.
🎯 1904-ൽ അരുവിപ്പുറത്ത് വെച്ച് SNDP യുടെ ആദ്യ യോഗം ചേർന്നു.
❓1891ൽ ശ്രീനാരായണ ഗുരു കുമാരനാശാനെ കണ്ടുമുട്ടുന്നത് എവിടെ വെച്ചാണ്?
✅ കായിക്കരയിൽ വെച്ച്.
❓1904-ൽ കുമാരനാശാന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ SNDP യുടെ മുഖപത്രം ഏത്?
✅ വിവേകോദയം.
🎯 നിലവിലെ SNDPയുടെ ഔദ്യോഗിക ജിഹ്വ യോഗനാദം ആണ്.
❓ ശ്രീ നാരായണഗുരു തന്റെ പ്രവർത്തനമേഖല വർക്കല ശിവഗിരിയിലേക്ക് മാറ്റിയ ശേഷം 1909-ൽ അവിടെ ശിലാസ്ഥാപനം നടത്തിയത് ഏതു മഠത്തിനായിരുന്നു?
✅ ശാരദാമഠം.
🎯 1913-ൽ ആലുവയിൽ പെരിയാറിന്റെ തീരത്ത് അദ്വൈതാശ്രമം സ്ഥാപിച്ചു.
❓ 1924-ൽ ഇന്ത്യയിലെ ആദ്യ സർവ്വമത സമ്മേളനം ഒരു ശിവരാത്രി ദിനത്തിൽ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ചു. എന്തായിരുന്നു പ്രസ്തുത സമ്മേളനത്തിന്റെ മുഖവാക്യം?
✅ 'വാദിക്കാനല്ല, അറിയാനും അറിയിക്കാനും'.
🎯 ജസ്റ്റിസ് ശിവദാസ അയ്യരായിരുന്നു സമ്മേളനത്തിൽ ആദ്ധ്യക്ഷ്യം വഹിച്ചത്.
❓രബീന്ദ്രനാഥ ടാഗോർ 1922 ലാണ് ശ്രീനാരായണ ഗുരുവിനെ സന്ദർശിക്കുന്നത്. ഇവർ തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി ആരായിരുന്നു?
✅ കുമാരനാശാന്‍.
🎯 1925-ൽ ശിവഗിരിയിൽ വെച്ച് ഗുരു മഹത്മാ ഗാന്ധിജിയുമായി കൂടിക്കാഴ്ച നടത്തി.
❓1927-ൽ ശ്രീനാരായണ ഗുരു അവസാനം പ്രതിഷ്ഠ നടത്തിയ സ്ഥലമായ കളവൻകോട് ഏതു ജില്ലയിലാണ്?
✅ ആലപ്പുഴ.
❓ശ്രീനാരായണ ഗുരു തന്റെ നവരത്ന മഞ്ജരി എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്?
✅ ചട്ടമ്പിസ്വാമികൾക്ക്.
❓ഉപനിഷത്തുകളെ അടിസ്ഥാനമാക്കി ശ്രീനാരായണ ഗുരു രചിച്ച കൃതിയേത്?
✅ ദർശനമാല.
❓'അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്ന് സുഖത്തിനായി വരേണം' എന്ന പ്രസിദ്ധമായ വരികൾ ഗുരുവിന്റെ ഏത് കൃതിയിൽ നിന്നുള്ളതാണ്?
✅ ആത്മോപദേശ ശതകം (1897).
❓'രണ്ടാം ബുദ്ധൻ' എന്ന് ശ്രീനാരായണ ഗുരുവിനെ വിശേഷിപ്പിച്ച കവിയാര്?
✅ ജി.ശങ്കരക്കുറുപ്പ്.
❓'ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു' എന്ന് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് പറഞ്ഞതാര്?
✅ ദീനബന്ധു സി.എഫ്. ആൻഡ്രൂസ്.
❓ശ്രീ നാരായണ ഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ.സുകുമാരൻ സംവിധാനം ചെയ്ത ചലച്ചിത്രമേത്?
✅ യുഗപുരുഷൻ (2010).
🎯 തലൈവാസൽ വിജയ് ആണ് ഈ ചിത്രത്തിൽ ശ്രീനാരായണ ഗുരുവിനെ അവതരിപ്പിച്ചിരിക്കുന്നത്.
🎯 1985-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ശ്രീനാരായണ ഗുരു.
❓ശ്രീനാരായണ ഗുരുവിന്റെ ജീവിതകാലത്തു തന്നെ അദ്ദേഹത്തിന്റെ പ്രതിഷ്ഠ സ്ഥാപിച്ച ഏക ക്ഷേത്രം എന്ന പ്രത്യേകതയുള്ള ക്ഷേത്രം ഏത്?
✅ തലശ്ശേരി ജഗന്നാഥ ക്ഷേത്രം (കണ്ണൂർ).
🎯 1908-ൽ ശ്രീനാരായണ ഗുരുവാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്.
❓ ശ്രീനാരായണ ഗുരുവിന്റെ എല്ലാ പ്രധാന കൃതികളും ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്ത നടരാജഗുരു ആരുടെ മകനായിരുന്നു?
✅ ഡോ. പൽപ്പുവിന്റെ.
🎯 നിത്യചൈതന്യ യതിയുടെ ഗുരുവായിരുന്നു നടരാജ ഗുരു.
❓”ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന ശ്രീനാരായണ ഗുരുവിന്റെ ശ്ലോകം ആലപിച്ചു കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടെടുത്തു വെച്ച ഇതിഹാസ ഗായകൻ ആര്?
✅ പത്മഭൂഷൻ കെ.ജെ. യേശുദാസ്.
🎯 1962-ൽ പുറത്തിറങ്ങിയ 'കാൽപ്പാടുകൾ' എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം ഈ ശ്ലോകം ആലപിച്ചത്.
ആറാട്ടുപുഴ വേലായുധപ്പണിക്കർ:
❓ശ്രീനാരായണ ഗുരു 1888-ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നതിന് 36 വർഷം മുമ്പു തന്നെ 1852-ൽ അവർണർക്കായി കേരളീയ വാസ്തു ശൈലിയിൽ പണികഴിപ്പിച്ച ക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ നടത്തി വിപ്ലവം രചിച്ചിട്ടുള്ള നവോത്ഥാന നായകനാര്?✅ ആറാട്ടുപുഴ വേലായുധപ്പണിക്കർ.
❓ജാതിവിവേചനത്തിനെതിരെ ശക്തമായി പോരാടിയതിന്റെ പേരിൽ 1874-ൽ ജാതി വെറിയന്മാരാൽ കൊല്ലപ്പെട്ട ആരെയാണ്
കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായി വിശേഷിപ്പിക്കുന്നത്?
✅ ആറാട്ടുപുഴ വേലായുധപ്പണിക്കർ.
❓ജാതിയിൽ ഉയർന്നവർക്ക് മാത്രമേ മൂക്കുത്തി ധരിക്കാവൂവെന്ന തിട്ടൂരുത്തിന് വിരുദ്ധമായി പന്തളത്ത് മൂക്കുത്തി ധരിച്ച് പണിക്കെത്തിയ തൊഴിലാളി സ്ത്രീയെ പരസ്യമായി അപമാനിക്കുകയും അവരുടെ മൂക്കുത്തി ബലമായി പറിച്ചെടുക്കുകയും ചെയ്ത സവർണ്ണ മേലാളൻന്മാരെ വെല്ലുവിളിച്ച് 1860-ൽ പൊതുവീഥിയിലൂടെ മൂക്കൂത്തി സമരം നയിച്ച നവോത്ഥാന നായകനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ (1825-1874).
അദ്ദേഹത്തിന്റെ യഥാർത്ഥ നാമം എന്തായിരുന്നു?
✅ കല്ലിശ്ശേരി വേലായുധചേകവർ.