വിറ്റാമിനുകൾ (ജീവകങ്ങൾ) - ചോദ്യോത്തരങ്ങൾ (Vitamins - Q & A)

Vitamins Special

ശരീരത്തിന് ശരിയായ പ്രവർത്തനവും ആരോഗ്യവും നിലനിർത്താൻ ചെറിയ അളവിൽ ആവശ്യമായ ജൈവ സംയുക്തങ്ങളാണ് വിറ്റാമിനുകൾ. വിവിധതരം വിറ്റാമിനുകളെ കുറിച്ചുള്ള പ്രധാനപ്പെട്ട വസ്തുതകൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം.

Q 1: 🍊 Vitamin എന്ന പേര് നല്കിയ ശാസ്ത്രജ്ഞൻ?
✅ കാസിമർ ഫങ്ക്
Q 2: 🍊 ആകെ എത്ര തരം വിറ്റാമിനുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്?
✅ 13.

ഇവയിൽ എട്ടെണ്ണവും വിറ്റാമിൻ ബി കോംപ്ലക്സ്സിൽ ഉൾപ്പെടുന്നു.

Q 3: 🍊 കോ-എൻസൈമുകൾ (Co-enzymes) എന്നറിയപ്പെടുന്ന ആഹാരഘടകം ഏത്?
✅ വിറ്റാമിനുകൾ
Q 4: 🍊 കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ (Fat-soluble vitamins) ഏതൊക്കെ?
✅ A, D, E, K
Q 5: 🍊 ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ (Water-soluble vitamins) ഏതെല്ലാം?
✅ B, C
Q 6: 🍊 കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിൻ?
✅ വിറ്റാമിൻ A
Q 7: 🍊 ഇലക്കറികളിൽ നിന്ന് ധാരാളമായി ലഭിക്കുന്ന വിറ്റാമിനുകൾ?
✅ വിറ്റാമിൻ A, വിറ്റാമിൻ K, വിറ്റാമിൻ B9
Q 8: 🍊 പാലിൽ സുലഭമായിട്ടുള്ള വിറ്റാമിനുകൾ?
✅ വിറ്റാമിൻ B2 & വിറ്റാമിൻ B12
Q 9: 🍊 പ്രോ വിറ്റാമിൻ A (Pro vitamin A) എന്നറിയപ്പെടുന്ന വർണവസ്തു?
✅ ബീറ്റാ കരോട്ടിൻ

സസ്യങ്ങളിൽ Vitamin A അതേ രൂപത്തിൽ ഇല്ല, മറിച്ച് അതിന്റെ പ്രാഥമിക രൂപമായ ബീറ്റാ കരോട്ടിൻ ആണുള്ളത്. അവ ശരീരത്തിൽ എത്തുമ്പോൾ Vitamin A ആയി മാറുന്നു.

Q 10: 🍊 തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
✅ വിറ്റാമിൻ B1
Q 11: 🍊 ബാക്ടീരിയകളുടെ പ്രവർത്തനഫലമായി ചെറുകുടലിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിനുകൾ ഏവ?
✅ വിറ്റാമിൻ B7, വിറ്റാമിൻ B5,വിറ്റാമിൻ K
Q 12: 🍊 പാലിന് നേരിയ മഞ്ഞനിറം ലഭിക്കാൻ കാരണമായ വിറ്റാമിൻ?
✅ വിറ്റാമിൻ B2 (റൈബോഫ്ളാവിൻ)
Q 13: 🍊 നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുമ്പോൾ നശിക്കുന്ന പാലിലെ വിറ്റാമിൻ?
✅ വിറ്റാമിൻ B2 (റൈബോഫ്ളാവിൻ)
Q 14: 🍊 വിറ്റാമിൻ H എന്നറിയപ്പെടുന്നത്?
✅ വിറ്റാമിൻ B7 (Biotin)
Q 15: 🍊 കൊബാൾട്ട് അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
✅ വിറ്റാമിൻ B12

ശരീരത്തിൽ കൊബാൾട്ടിന്റെ പ്രധാന ധർമ്മം ഇരുമ്പിനെ ആഗിരണം ചെയ്യുക എന്നതാണ്.

Q 16: 🍊 വിറ്റാമിൻ B12 ന്റെ മനുഷ്യനിർമ്മിത രൂപത്തിന് പറയുന്ന പേര്?
✅ സയനോകൊബാലമിൻ (Cyanocobalamin)
Q 17: 🍊 കൃത്രിമമായി നിർമിച്ച ആദ്യത്തെ വിറ്റാമിൻ ഏത്?
✅ വിറ്റാമിൻ C
Q 18: 🍊 ആഹാര പദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നഷ്ട്ടപ്പെട്ട് പോകുന്ന വിറ്റാമിൻ?
✅ വിറ്റാമിൻ C
Q 19: 🍊 ഓറഞ്ച്, നാരങ്ങ,നെല്ലിക്ക എന്നിവയിൽ നിന്ന് ധാരാളമായി ലഭിക്കുന്ന വിറ്റാമിൻ?
✅ വിറ്റാമിൻ C
Q 20: 🍊 മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന വിറ്റാമിൻ?
✅ വിറ്റാമിൻ B and C
Q 21: 🍊 ഏത് വിറ്റാമിന്റെ അഭാവം മൂലമാണ് മുറിവുണങ്ങാൻ കാലതാമസമെടുക്കുന്നത്?
✅ വിറ്റാമിൻ C

വിറ്റാമിൻ C യുടെ അഭാവം മോണയിലെ രക്തസ്രാവത്തിന് കാരണമാകുന്നു.

Q 22: 🍊 ജലദോഷത്തിന് ഒരു ഉത്തമ ഔഷധമായ, രോഗപ്രതിരോധ ശേഷിക്ക് ആവശ്യമായ വിറ്റാമിൻ ഏത്?
✅ വിറ്റാമിൻ C
Q 23: 🍊 വിറ്റാമിൻ C യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗമേത്?
✅ സ്കർവി (Scurvy)
Q 24: 🍊 ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ?
✅ വിറ്റാമിൻ C
Q 25: 🍊 സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത്?
✅ വിറ്റാമിൻ D (കാൽസിഫെറോൾ)

വിറ്റാമിൻ D യുടെ 2 രൂപങ്ങൾ: വിറ്റാമിൻ D3 (കോൾകാൽസിഫൈറോൾ), വിറ്റാമിൻ D2 (എർഗോസ്റ്റീറോൾ)

Q 26: 🍊 എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്കാവശ്യമായ വിറ്റാമിൻ?
✅ വിറ്റാമിൻ D

ഇത് ശരീരത്തിൽ കാത്സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്നു.

Q 27: 🍊 റെറ്റിനോൾ (Retinol) എന്നറിയപ്പെടുന്ന വിറ്റാമിൻ?
✅ വിറ്റാമിൻ A
Q 28: 🍊 ഏത് വിറ്റാമിനാണ് തയാമിൻ (Thiamine) എന്നറിയപ്പെടുന്നത്?
✅ വിറ്റാമിൻ B1
Q 29: 🍊 വിറ്റാമിൻ B2 വിന്റെ മറ്റൊരു പേര്?
✅ റൈബോഫ്ളാവിൻ (Riboflavin)
Q 30: 🍊 ആന്റി പെല്ലഗ്ര വിറ്റാമിൻ, നിയാസിൻ (നിക്കോട്ടിനിക് ആസിഡ്) എന്നെല്ലാം പേരുള്ള വിറ്റാമിൻ?
✅ വിറ്റാമിൻ B3
Q 31: 🍊 ഏത് വിറ്റമിനാണ് പാന്റോതെനിക് ആസിഡ് (Pantothenic acid) എന്ന പേരുള്ളത്?
✅ വിറ്റാമിൻ B5
Q 32: 🍊 വിറ്റാമിൻ B6 ന്റെ മറ്റൊരു പേര്?
✅ പിരിഡോക്സിൻ (Pyridoxin)
Q 33: 🍊 ഫോളിക് ആസിഡ് (Folic acid) എന്നു പേരുള്ള വിറ്റാമിൻ?
✅ വിറ്റാമിൻ B9
Q 34: 🍊 സയനോകൊബാലമിൻ (Cyanocobalamin) എന്നറിയപ്പെടുന്ന വിറ്റാമിൻ?
✅ വിറ്റാമിൻ B12
Q 35: 🍊 ഫ്രെഷ് ഫുഡ് വിറ്റാമിൻ (Fresh food vitamin), അസ്‌കോർബിക് ആസിഡ് (Ascorbic acid) എന്നെല്ലാം പേരുള്ള വിറ്റാമിൻ?
✅ വിറ്റാമിൻ C
Q 36: 🍊 സൺഷൈൻ വിറ്റാമിൻ (Sunshine vitamin), ആന്റിറാക്കിറ്റിക് വിറ്റാമിൻ (antirachitic vitamin), സ്റ്റീറോയിഡ് വിറ്റാമിൻ, കാൽസിഫെറോൾ (Calciferol) എന്നെല്ലാം പേരുകളുള്ള വിറ്റാമിൻ?
✅ വിറ്റാമിൻ D
Q 37: 🍊 ആന്റിസ്റ്റ്റിലിറ്റി വിറ്റാമിൻ (Antisterility vitamin), ബ്യൂട്ടി വിറ്റാമിൻ (Beauty vitamin), ഹോർമോൺ വിറ്റാമിൻ, ടോക്കോഫെറോൾ (Tocoferol) എന്നെല്ലാം അറിയപ്പെടുന്ന വിറ്റാമിൻ?
✅ വിറ്റാമിൻ E

ഒരു നീരോക്സീകാരി കൂടിയായ ജീവകമാണ് വിറ്റാമിൻ E.

Q 38: 🍊 കൊയാഗുലേഷൻ വിറ്റാമിൻ (Coagulation vitamin), ഫിലോക്വിനോൺ (Phylloquinone) എന്നീ പേരുകളുള്ള വിറ്റാമിൻ?
✅ വിറ്റാമിൻ K
Q 39: 🍊 രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിൻ?
✅ വിറ്റാമിൻ K
Q 40: 🍊 വിറ്റാമിൻ A യുടെ അപര്യാപ്തത മൂലം കണ്ണിനെ ബാധിക്കുന്ന തകരാറുകൾ?
✅ നിശാന്ധത (Night blindness), സിറോഫ്താൽമിയ (Xerophthalmia)
Q 41: 🍊 വിറ്റാമിൻ B3 യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
✅ പെല്ലഗ്ര (Pellagra)
Q 42: 🍊 വിറ്റാമിൻ B9 യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം?
✅ മെഗലോബ്ലാസ്റ്റിക് വിളർച്ച (Megaloblastic Anaemia)
Q 43: 🍊 വിറ്റാമിൻ D യുടെ അപര്യാപ്തത മൂലം കുട്ടികൾക്കുണ്ടാവുന്ന രോഗം?
✅ കണ (Rickets)

മുതിർന്നവർക്ക് ഉണ്ടാകുന്ന രോഗം: ഓസ്റ്റിയോമലാസിയ (Osteomalacia)

Q 44: 🍊 വിറ്റാമിൻ K യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന തകരാറ്?
✅ രക്തസ്രാവം (Bleeding disorder)
Q 45: 🍊 വിറ്റാമിൻ E യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന തകരാറ്?
✅ വന്ധ്യത (Sterility)
Q 46: 🍊 ഹോർമോണായി കണക്കാക്കാവുന്ന വിറ്റാമിൻ?
✅ വിറ്റാമിൻ E
Q 47: 🍊 മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
✅ വിറ്റാമിൻ E
Q 48: 🍊 ഹൃദയത്തെ സംരക്ഷിക്കുന്ന പ്രധാന വിറ്റാമിൻ ഏത്?
✅ വിറ്റാമിൻ E
Q 49: 🍊 ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് ബെറിബെറി (Beriberi) എന്ന രോഗമുണ്ടാകുന്നത്?
✅ വിറ്റാമിൻ B1
Q 50: 🍊 വിറ്റാമിനുകളുടെ ആധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന അവസ്ഥക്ക് പറയുന്ന പേര്?
✅ ഹൈപ്പർ വിറ്റാമിനോസിസ് (Hypervitaminosis)
Q 51: 🍊 ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനാവശ്യമായ വിറ്റാമിനുകൾ?
✅ വിറ്റാമിൻ B6, വിറ്റാമിൻ B9, വിറ്റാമിൻ B12
Q 52: 🍊 ശരീരത്തിൽ അധികം വരുന്ന വിറ്റാമിൻ A ഏത് അവയവത്തിലാണ് സംഭരിച്ചു വെക്കുന്നത്?
✅ കരളിൽ

👉 വിറ്റാമിനുകൾ - ഓൺലൈൻ ടെസ്റ്റ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.

👉 Other Topic-Wise Tests

Join WhatsApp Group

Join Telegram Channel

Previous Post Next Post