Liver Special
കരളിനെ കുറിച്ചുള്ള പ്രധാനപ്പെട്ട വസ്തുതകൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം
Q 1: 💢 കരളിനെ കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര്? 
  ✅ ഹെപ്പറ്റോളജി (Hepatology) 
  
Q 2: 💢 മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി? 
  ✅ കരൾ 
  
ഭാരത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം കൂടിയാണ് കരൾ.
Q 3: 💢 താഴെ പറയുന്നവയിൽ കരളിനെ വിശേഷിപ്പിക്കുന്നത്? 
   (a) ശരീരത്തിലെ ജീവനദി (River of Life) 
 (b) ശരീരത്തിലെ രാസപരീക്ഷണശാല (Chemical factory) 
 (c) ശരീരത്തിലെ മാംസ്യ നിർമാണശാല (Protein factory) 
 (d) ശരീരത്തിലെ പവർ ഹൌസ് (Powerhouse) 
✅ (b) ശരീരത്തിലെ രാസപരീക്ഷണശാല (Chemical factory) 
  
 Q 4: 💢 ഏറ്റവുമധികം വ്യത്യസ്തങ്ങളായ ധർമങ്ങൾ നിർവഹിക്കുന്ന അവയവമാണ് കരൾ. ഏകദേശം എത്ര ധർമങ്ങൾ? 
   ✅ അഞ്ഞൂറോളം 
  
 Q 5: 💢 കരളിലെ കോശങ്ങൾക്ക് പറയുന്ന പേര്? 
 
   ✅ ഹെപ്പറ്റോസൈറ്റ് (Hepatocyte) 
  
 Q 6: 💢 ഏത് പേശിയുടെ തൊട്ടുതാഴെയാണ് കരൾ സ്ഥിതി ചെയ്യുന്നത്? 
  
   ✅ ഡയഫ്രം (Diaphragm) 
  
 Q 7: 💢 കരളിന്റെ ശരാശരി ഭാരം? 
   ✅ 1.5 Kg 
  
 Q 8: 💢 ഏറ്റവും വലിയ കരളുള്ള ജീവി?  
   ✅ നീലത്തിമിംഗലം. 
  
എന്നാൽ ശരീര വലിപ്പത്തിന് ആനുപാതികമായി ഏറ്റവും വലിയ കരളുള്ളത് Busking shark നാണ്.
 Q 9: 💢 കരളിന് പ്രധാനമായും എത്ര ഇതളുകൾ (ലോബുകൾ) ഉണ്ട്? 
   ✅ രണ്ട് 
  
 Q 10: 💢 മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം? 
   ✅ കരൾ 
  
 Q 11: 💢 മനുഷ്യശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കുവാൻ നിയുക്തമായ അവയവം? 
   ✅ കരൾ 
  
 Q 12: 💢 കരളിൽ നിർമിക്കപ്പെടുന്ന രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ ഏത്?  
   ✅ ഫൈബ്രിനോജൻ (Fibrinogen) 
  
 Q 13: 💢 അമിതമായാൽ കരളിൽ സംഭരിച്ചു വെക്കുന്ന വിറ്റാമിൻ ഏത്? 
   ✅ വിറ്റാമിൻ A 
  
 Q 14: 💢 കരൾ ഉത്പാദിപ്പിക്കുന്ന ദഹനരസം (Digetive juice)? 
   ✅ പിത്തരസം (Bile juice) 
  
രാസാഗ്നികൾ (Enzymes) അടങ്ങിയിട്ടില്ലാത്ത ദഹനരസമാണ് പിത്തരസം.
 Q 15: 💢 കരളിന്റെ വലത് ലോബിന്റെ അടിവശത്തായി കാണപ്പെടുന്ന അവയവം?  
   ✅ പിത്താശയം (Gall bladder) 
  
ഇതിലാണ് പിത്തരസം (ബൈൽ) സംഭരിക്കപ്പെടുന്നത്.
 Q 16: 💢 കരൾ പ്രതിദിനം എത്ര അളവ് പിത്തരസം ഉല്പാദിപ്പിക്കുന്നു? 
   ✅ 400 to 800 ml 
  
 Q 17: 💢 പിത്ത രസത്തിലെ വർണകങ്ങൾ (Pigments) ഏതൊക്കെ?  
   ✅ ബിലിറൂബിൻ (Bilirubin), ബിലിവെർഡിൻ (Biliverdin) 
  
 Q 18: 💢 പിത്തരസത്തിന് മഞ്ഞനിറം നൽകുന്ന വർണവസ്തുവേത്? 
   ✅ ബിലിറൂബിൻ 
  
 Q 19: 💢 ശരീരത്തിൽ കൊളസ്ട്രോൾ നിർമിക്കുന്ന അവയവമാണ് കരൾ. ശരീരത്തിൽ അമിതമായി കൊളസ്ട്രോൾ ഉല്പാദിക്കപ്പെടുന്ന അവസ്ഥക്ക് പറയുന്ന പേര്? 
   ✅ ഹൈപ്പർകൊളസ്ട്രോളീമിയ (Hypercholesterolemia) 
  
 Q 20: 💢 പിത്തരസത്തിന്റെ നിറമെന്ത്? 
   ✅ പച്ചയും മഞ്ഞയും കലർന്ന നിറം 
  
 Q 21: 💢 ബിലിറുബിൻ ശരീരദ്രാവകങ്ങളിൽ കലർന്ന് കലകളിൽ വ്യാപിക്കുകയും അതിലൂടെ കലകൾക്ക് മഞ്ഞനിറം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥക്ക് പറയുന്ന പേര്? 
   ✅ മഞ്ഞപ്പിത്തം (Jaundice) 
  
 Q 22: 💢 കരളിൽ നിർമ്മിക്കപ്പെടുന്ന വിഷ വസ്തുവേത്?  
   ✅ അമോണിയ 
  
 Q 23: 💢 കരളിൽ വെച്ച് അമോണിയ കാർബൺ ഡൈഓക്സൈഡുമായി കൂടി ചേർന്ന് ഉണ്ടാകുന്ന വസ്തു? 
   ✅ യൂറിയ 
  
 Q 24: 💢 കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് ഏത്?  
   ✅ ഗ്ലൈക്കൊജൻ (Glycogen) 
  
 Q 25: 💢 കരളിൽ വെച്ചു ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുവാൻ സഹായിക്കുന്ന ഹോർമോൺ ഏത്?  
   ✅ ഗ്ലൂക്കഗോൺ (Glucagon) 
  
 Q 26: 💢 കരളിൽ വെച്ചു ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുവാൻ സഹായിക്കുന്ന ഹോർമോൺ ഏത്?  
   ✅ ഇൻസുലിൻ (Insulin) 
  
 Q 27: 💢 കരളിൽ നിർമ്മിക്കപ്പെടുന്ന പ്രോട്ടീനുകൾ ഏതൊക്കെ? 
   ✅ പ്രോത്രോംബിൻ, ഫൈബ്രിനോജൻ, ആൽബുമിൻ 
  
 Q 28: 💢 കരളിൽ മാത്രം കാണപ്പെടുന്ന ഫാഗോസൈറ്റ് (അന്യ വസ്തുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന കോശങ്ങൾ) ഏത്?  
   ✅ കുപ്ഫർ സെല്ലുകൾ (Kupffer cells) 
  
 Q 29: 💢 ഏത് ലോഹമാണ് കരളിൽ ഏറ്റവുമധികം സംഭരിക്കപ്പെടുന്നത്? 
   ✅ ഇരുമ്പ് 
  
 Q 30: 💢 ഏറ്റവും കൂടുതൽ പുനരുജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവം?   
   ✅ കരൾ 
  
 Q 31: 💢 കരൾവീക്കത്തിന് പറയുന്ന ശാസ്ത്രീയനാമം?  
   ✅ ഹെപ്പറ്റൈറ്റിസ് (Hepatitis) 
  
 Q 32: 💢 അമിത മദ്യപാനം മൂലം കരളിലെ കോശങ്ങൾ ജീർണിച്ചു പോകുന്ന അവസ്ഥക്ക് പറയുന്ന പേര്? 
   ✅ ലിവർ സിറോസിസ് (Liver Cirrhosis) 
  
മദ്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കരളിനെയാണ്.
 Q 33: 💢 മദ്യപാനം മൂലമുണ്ടാകുന്ന കരൾ വീക്കത്തിനെ വിളിക്കുന്ന പേര്? 
   ✅ ടോക്സിക് ഹെപ്പറ്റൈറ്റിസ് (Toxic Hepatitis) 
  
 Q 34: 💢 വൈറസ് മൂലമുണ്ടാകുന്ന കരൾവീക്ക രോഗങ്ങൾ (Viral hepatitis) ഏതൊക്കെ?  
   ✅ ഹെപ്പറ്റൈറ്റിസ് A, B, C, D, E, G 
  
 Q 35: 💢 ഏറ്റവും മാരകമായ വൈറൽ ഹെപ്പറ്റൈറ്റിസ്? 
   ✅ ഹെപ്പറ്റൈറ്റിസ് B 
  
മുമ്പ് സീറം ഹെപ്പറ്റൈറ്റിസ് എന്നു വിളിച്ചിരുന്നു. ലൈംഗിക ബന്ധത്തിലൂടെയും രക്തനിവേശത്തിലൂടെയും അണുബാധയുള്ള സൂചി ഉപയോഗിക്കുന്നതിലൂടെയുമാണ് ഈ രോഗം ബാധിക്കുന്നത്.
 Q 36: 💢 മലിനജലത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ഏത്?  
   ✅ ഹെപ്പറ്റെറ്റിസ് A & E