Human Rights Day Special
മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് മത്സര പരീക്ഷകളിൽ സ്ഥിരമായി ചോദിക്കാറുള്ള പ്രധാനപ്പെട്ട വസ്തുതകൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം
Q 1: ✊ ഏത് ദിവസമാണ് മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്?
✅ ഡിസംബർ 10
Q 2: ✊ ആധുനിക മനുഷ്യാവകാശത്തിന്റെ തുടക്കം എന്നറിയപ്പെടുന്ന മാഗ്നാകാർട്ട (Magna Carta, or Great Charter) ഒപ്പുവെച്ച വർഷം?
✅ 1215
Q 3: ✊ മഹത്തായ വിപ്ലവം അഥവാ രക്തരഹിത വിപ്ലവം (The Glorious Revolution or the Bloodless Revolution) നടന്ന വർഷം?
✅ 1688
Q 4: ✊ 'സ്വാതന്ത്ര്യം സമത്വം സാഹോദര്യം' (Liberty Equality and Fraternity) ഏത് വിപ്ലവവുമായി ബന്ധപ്പെട്ടതാണ്?
✅ ഫ്രഞ്ച് വിപ്ലവം (French Revolution)
Q 5: ✊ ഫ്രഞ്ച് വിപ്ലവം (French Revolution) നടന്ന വർഷം?
✅ 1789
Q 6: ✊ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം (The Universal Declaration of Human Rights) നടന്ന വർഷമേത്?
✅ 1948 ഡിസംബർ 10
Q 7: ✊ ഇന്ത്യയിലെ 'മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത്?
✅ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (National Human Rights Commission)
Q 8: ✊ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്?
✅ 1993 ഒക്ടോബർ 12
Q 9: ✊ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനമെവിടെ?
✅ മാനവ് അധികാർ ഭവൻ, ന്യൂഡൽഹി
Q 10: ✊ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആരാണ്?
✅ രാഷ്ട്രപതി. ഇവരെ നീക്കം ചെയ്യാനുള്ള അധികാരവും രാഷ്ട്രപതിക്കാണ്.
Q 11: ✊ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രഥമ ചെയർമാൻ ആര്?
✅ ജസ്റ്റിസ് രംഗനാഥ മിശ്ര
Q 12: ✊ നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?
✅ അരുൺ കുമാർ മിശ്ര
Q 13: ✊ ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ അധ്യക്ഷനായ മലയാളി ആരാണ്?
✅ ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ. ഇദ്ദേഹമാണ് ഏറ്റവും കൂടുതൽ കാലം അധ്യക്ഷത വഹിച്ച വ്യക്തി.
Q 14: ✊ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ്റെയും അംഗങ്ങളുടെയും കാലാവധി എത്രയാണ്?
✅ മൂന്നു വർഷം അല്ലെങ്കിൽ 70 വയസ്സ്
Q 15: ✊ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നതെന്ന്?
✅ 1998 ഡിസംബർ 11
Q 16: ✊ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം എവിടെ?
✅ തിരുവനന്തപുരം
Q 17: ✊ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?
✅ എം.എം പരീത് പിള്ള
Q 18: ✊ നിലവിലെ കേരള മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആരാണ്?
✅ ജസ്റ്റിസ് എസ് മണികുമാർ
Q 19: ✊ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?
✅ 3
Q 20: ✊ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ആരാണ്?
✅ ഗവർണർ
Q 21: ✊ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനേം അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നത് ആരാണ്?
✅ രാഷ്ട്രപതി
Q 22: ✊ മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ - 2019 (The Protection of Human Rights (Amendment) Bill, 2019) അമിത്ഷാ ലോക സഭയിൽ അവതരിപ്പിച്ചത് എന്ന്?
✅ 2019 ജൂലൈ 8. ലോക്സഭ 2019 ജൂലൈ 19 ന് ഭേദഗതി ബിൽ പാസാക്കി. 2019 ജൂലൈ 22 ന് രാജ്യ സഭയിൽ പാസാക്കി. ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചത് 2019 ജൂലൈ 27 ന്