AIDS - ചോദ്യോത്തരങ്ങൾ (Q & A)

ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം

എയ്ഡ്സ് എന്ന മഹാ രോഗത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട വസ്തുതകൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം

Q 1: 🩸 AIDS എന്ന വാക്കിന്റെ പൂർണ രൂപമെന്ത്?
✅ Acquired Immuno Deficiency Syndrome
Q 2: 🩸 എയ്ഡ്സിന് കാരണമാകുന്ന വൈറസ് ഏത്?
✅ എച്ച്.ഐ.വി (HIV)
Q 3: 🩸 HIV യുടെ പൂർണ രൂപം?
✅ Human Immunodeficiency Virus
Q 4: 🩸 AIDS ആദ്യമായി റിപോർട്ട് ചെയ്തത് എവിടെ?
✅ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലും സാൻ ഫ്രാൻസിസ്കോയിലും.

1981 ൽ പുരുഷ സ്വവർഗാനുരാഗികളിൽ ആണ് റിപോർട്ട് ചെയ്തത്.

Q 5: 🩸 ഇന്ത്യയിൽ AIDS ആദ്യമായി റിപോർട്ട് ചെയ്തത് എവിടെ?
✅ തമിഴ്നാട്ടിലെ ചെന്നൈയിൽ.

1986 ൽ സ്ത്രീ ലൈംഗിക തൊഴിലാളികളിൽ ആണ് റിപോർട്ട് ചെയ്തത്.

Q 6: 🩸 താഴെ പറയുന്നവയിൽ AIDS രോഗം പകരാൻ സാധ്യതയില്ലാത്ത പ്രവൃത്തിയേത്?
രക്തനിവേശം
ഇഞ്ചക്ഷൻ സിറിഞ്ച്
ചുംബനം
അമ്മയിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്ക്
✅ ചുംബനം
Q 7: 🩸 AIDS വൈറസ് കണ്ടെത്തിയത് ആര്?
✅ ലൂക് മൊണ്ടെയ്നർ
Q 8: 🩸 ലൂക് മൊണ്ടെയ്നർ, ഫ്രാൻകോയിസ് ബാരിസിനൗസി എന്നിവർക്ക് എയ്ഡ്സ് വൈറസിന്റെ കണ്ടുപിടിത്തത്തിന് വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ഏത് വര്‍ഷം?
✅ 2008-ൽ
Q 9: 🩸 എച്ച്.ഐ.വി. ഒരു ................. വൈറസാണ്.
✅ റിട്രോ വൈറസ്‌ (RNA വൈറസ്)
Q 10: 🩸 എയ്ഡ്സ് തിരിച്ചറിയാനായി നടത്തുന്ന പ്രാഥമിക പരിശോധനയേത്?
✅ എലിസ ടെസ്റ്റ് (Enzyme Linked Immuno Sorbent Assay)
Q 11: 🩸 എയ്ഡ്സ് സ്ഥിരീകരിക്കാനായി നടത്തുന്ന ടെസ്റ്റ്?
✅ വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ് (Western Blot Test)
Q 12: 🩸 എയ്ഡ്സിന് ആ പേര് നൽകിയ വർഷം?
✅ 1982
Q 13: 🩸 ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച ഡോക്ടർ
✅ ഡോ. സുനിധി സോളമൻ (1986)
Q 14: 🩸 സമ്പൂർണ്ണ എയ്ഡ്സ് സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യ ജില്ല ഏത്?
✅ പാലക്കാട്
Q 15: 🩸 കേരളത്തിലാദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയേത്?
✅ പത്തനംതിട്ട (1988 ൽ)
Q 16: 🩸 തിരഞ്ഞെടുത്ത സർക്കാർ ആശുപത്രികളിലൂടെ എയ്ഡ്സ് രോഗികൾക്ക് ചികിത്സ നൽകുന്ന പരിപാടിയുടെ പേര്?
✅ ART (ആന്റി റിട്രോവൈറൽ ട്രീറ്റ്മെന്റ്)
Q 17: 🩸 എയ്ഡ്സിനു കാരണമായ വൈറസിന്റെ ശക്തി കുറച്ച് ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്ന ചികിത്സ?
✅ ആന്റി റിട്രോവൈറൽ ചികിത്സ
Q 18: 🩸 ദരിദ്രരാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി?
✅ ബൈ ഫൈവ് ഇനിഷിയേറ്റീവ്
Q 19: 🩸 കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സൗജന്യ എയ്ഡ്സ് ചികിത്സാ പദ്ധതി?
✅ ഉഷസ്
Q 20: 🩸 കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ചെയർമാൻ?
✅ ചീഫ് സെക്രട്ടറി
Q 21: 🩸 നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം
✅ 1987
Q 22: 🩸 എയ്ഡ്സ് ബോധവൽക്കരണ സന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശവുമായി ബന്ധപ്പെട്ട ട്രെയിൻ?
✅ റെഡ് റിബൺ എക്സ്പ്രസ്സ് (Red Ribbon Express)
Q 23: 🩸 ലോക എയ്ഡ്സ് ദിനമായി ഡിസംബർ 1 ആചരിക്കാൻ തുടങ്ങിയത് ഏത് വര്‍ഷം മുതലാണ്‌?
✅ 1988 മുതൽ
Q 24: 🩸 റെഡ് റിബൺ രൂപകൽപ്പന ചെയ്തത്?
✅ വിഷ്വൽ എയ്ഡ്സ് (New York-based Visual AIDS Artists Caucus in 1991).
Q 25: 🩸 ദേശീയ എയ്ഡ്സ് രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരളത്തിൽ സ്ഥാപിച്ച എയ്ഡ്സ് രോഗനിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
✅ തൃശ്ശൂർ മെഡിക്കൽ കോളേജ്
Q 26: 🩸 ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ള രാജ്യം?
✅ ദക്ഷിണാഫ്രിക്ക
Q 27: 🩸 അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് HIV അണുക്കൾ കടക്കുന്നത് പൂർണ്ണമായും തടഞ്ഞ ആദ്യ രാജ്യം?
✅ ക്യൂബ
Q 28: 🩸 അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് HIV അണുക്കൾ കടക്കുന്നത് പൂർണ്ണമായും തടഞ്ഞ ആദ്യ ഏഷ്യൻ രാജ്യം?
✅ തായ്ലൻ്റ്
Q 29: 🩸 HIV രോഗാണുബാധയുണ്ടായ ശേഷമുള്ള ആദ്യ ഘട്ടത്തിലുണ്ടാകുന്ന അസുഖത്തിനു പറയുന്ന പേരെന്ത്?
✅ അക്യൂട്ട് രോഗാണുബാധ

പ്രൈമറി എച്ച്.ഐ.വി., അക്യൂട്ട് റിട്രോവൈറൽ സിൻഡ്രോം എന്നീ പേരുകളിലും വിവക്ഷിക്കാറുണ്ട്.

Q 30: 🩸 അക്യൂട്ട് രോഗാണുബാധക്ക് ശേഷം രോഗലക്ഷണങ്ങള്‍ ഒന്നും കാണിക്കാത്ത രണ്ടാം ഘട്ടത്തിന് പറയുന്ന പേര്?
✅ ക്ലിനിക്കൽ ലേറ്റൻസി

ഇതിനെ ക്രോണിക് എച്ച്.ഐ.വി. എന്നും വിളിക്കാറുണ്ട്. ചികിത്സയില്ലെങ്കിൽ ഈ ഘട്ടം 3 മുതൽ 20 വര്‍ഷം വരെ നീണ്ടു നില്‍ക്കാം.

Q 31: 🩸 ലോക എയ്ഡ്സ് രോഗപ്രതിരോധ ദിനമായി ആചരിക്കുന്നതെന്ന്?
✅ മെയ് 18
Button Example

Join WhatsApp Group

Join Telegram Channel

Previous Post Next Post