ഹിരോഷിമ ദിനം | സ്പെഷ്യൽ ചോദ്യോത്തരങ്ങൾ (Hiroshima Day Q & A)

August 6 - Hiroshima Day

തയ്യാറാക്കിയത്: ജലീൽ കണ്ടഞ്ചിറ

Q 1: 💥 ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്ന, മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ രണ്ടാം ലോകമഹായുദ്ധം നടന്ന കാലയളവ് ഏത്?
✅ 1939-1945.
🎯 അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ ഈ യുദ്ധത്തിൽ ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു.
Q 2: 💥 ആയുധവിപണി ലക്ഷ്യം വെച്ച് നിഷ്‌പക്ഷത പാലിച്ചിരുന്ന അമേരിക്കയെ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കുന്നതിലേക്ക് നയിച്ച സംഭവമായി വിലയിരുത്തപ്പെടുന്ന ആക്രമണം ഏത്?
✅ പേൾ ഹാർബർ ആക്രമണം.
Q 3: 💥 ഹവായ് ദ്വീപിലുള്ള പേൾ ഹാർബറിലെ അമേരിക്കൻ നാവികത്താവളം ജപ്പാൻ ആക്രമിച്ചതെന്ന്?
✅ 1941 ഡിസംബർ 07.
🎯 രാവിലെ 07:55-നാണ് ജാപ്പനീസ് പോർവിമാനങ്ങൾ ചരിത്രത്തിലെ വമ്പൻ സൈനിക ആക്രമണങ്ങളിലൊന്നായ പേൾ ഹാർബർ ആക്രമണം നടത്തിയത്.
Q 4: 💥 ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ നിഷ്ഠൂരമായ അണുബോംബ് ആക്രമണത്തെ ന്യായീകരിക്കാൻ അവതരിപ്പിക്കുന്ന സംഭവം ഏത്?
✅ പേൾ ഹാർബർ ആക്രമണം.
Q 5: 💥 'ആണവായുധത്തിന്റെ/ആറ്റംബോംബിന്റെ പിതാവ്' എന്നറിയപ്പെടുന്ന ഭൗതിക ശാസ്ത്രജ്ഞന്‍ ആര്?
✅ റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ (1904-1967).
🎯 ആദ്യത്തെ അണുബോംബ് നിർമ്മാണ പദ്ധതിയായിരുന്ന മാൻ‌ഹട്ടൻ പദ്ധതിയുടെ ഡയറക്ടറായിരുന്നു ഇദ്ദേഹം.
Q 6: 💥 മാൻഹട്ടൻ പ്രോജക്റ്റിന്റെ ഭാഗമായി 1945 ജൂലൈ 16-ന് അമേരിക്കൻ സൈന്യം നടത്തിയ ആദ്യത്തെ ആണവായുധ പരീക്ഷണത്തിന്റെ രഹസ്യനാമം എന്ത്?
✅ ട്രിനിറ്റി ടെസ്റ്റ്.
🎯 ന്യൂ മെക്സിക്കോയിലെ ജോർണാഡ ഡെൽ മുറെറ്റോ മരുഭൂമിയിലാണ് പരീക്ഷണം നടത്തിയത്.
Q 7: 💥 ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ചത് എന്ന്? എവിടെ?
✅ 1945 ഓഗസ്റ്റ് 06 (ജപ്പാനിലെ ഹിരോഷിമയിൽ).
Q 8: 💥 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15-ന് ഹിരോഷിമയിൽ ആദ്യമായി മനുഷ്യർക്കു നേരെ പ്രയോഗിച്ച ആറ്റംബോംബിന് നൽകിയിരുന്ന പേരെന്ത്?
✅ ലിറ്റിൽ ബോയ് (Little Boy).
🎯 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമാണ് ഹിരോഷിമ.
Q 9: 💥 ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് വഹിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay) യുടെ വൈമാനികൻ (Pilot) ആര്?
✅ പോൾ ടിബറ്റ്സ് (1915-2007).
Q 10: 💥 യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച, 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്ന ലിറ്റിൽ ബോയ് അണുബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണമെത്ര?
✅ 1,40,000-ത്തോളം പേർ.
🎯 ബോംബ് വർഷത്തിന്റെ ആണവ വികിരണത്തിന്റെ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു.
Q 11: 💥 തെക്കൻ ജപ്പാനിലെ വലിയ തുറമുഖനഗരമായ നാഗസാക്കിയിൽ അമേരിക്ക രണ്ടാമത്തെ അണുബോംബിട്ട ദിനമെന്ന്?
✅ 1945 ഓഗസ്റ്റ് ഒമ്പത്.
🎯 4630 കിലോ ടണ്‍ ഭാരവും ഉഗ്രസ്ഫോടക ശേഷിയുള്ള 'ഫാറ്റ്മാന്‍' പ്ലൂട്ടോണിയം ബോംബാണ് നാഗസാക്കിയെ അഗ്നിക്ക് ഇരയാക്കിയത്.
✨ രാവിലെ 11:02-ന് സംഭവിച്ച അണുബോംബ് സ്ഫോടനത്തിൽ എൺപതിനായിരത്തോളം പേർ തത്ക്ഷണം കൊല്ലപ്പെട്ടു.
Q 12: 💥 നാഗസാക്കിയിൽ നാശംവിതച്ച 'ഫാറ്റ്മാൻ' എന്ന അണുബോംബ് വഹിച്ച ബോക്‌സ്‌കാർ ബോംബർ വിമാനത്തിന്റെ പൈലറ്റ് ആരായിരുന്നു?
✅ ചാള്‍സ് വില്യം സ്വീനി (1919-2004).
Q 13: 💥 'ഫാറ്റ്മാൻ' അണുബോംബ് പ്രയോഗിക്കാൻ ബോക്സ്കാർ ബോംബർ വിമാനത്തിലെ സംഘം ആദ്യം ലക്ഷ്യമിട്ടിരുന്ന നഗരം ഏതായിരുന്നു?
✅ കോക്കുറ നഗരം.
🎯 കോക്കുറ നഗരത്തിലുള്ള ജപ്പാന്റെ ആയുധസംഭരണശാലയായിരുന്നു ആദ്യം ലക്ഷ്യമിട്ടതെങ്കിലും, വ്യവസായശാലകളില്‍ നിന്നുയര്‍ന്ന പുക കൊണ്ട് അന്തരീക്ഷം വ്യക്തമല്ലാത്തതിനാൽ നിർഭാഗ്യം നാഗസാക്കിക്കു മേൽ തീമഴയായ് പെയ്തിറങ്ങുകയായിരുന്നു.
Q 14: 💥 ബോംബാക്രമണത്തിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ്?
✅ ബറാക് ഒബാമ
Q 15: 💥 ഹിരോഷിമ ഉൾപ്പെടുന്ന സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്ന ദ്വീപ്?
✅ ഹോൻഷു ദീപുകൾ
Q 16: 💥 ആദ്യത്തെ ആറ്റംബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമാധാനത്തിന്റെ പ്രതീകമായി പണിത മ്യൂസിയം?
✅ ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം
Q 17: 💥 ഹിരോഷിമ എന്ന വാക്കിന്റെ അർഥമെന്ത്?
✅ വിശാലമായ ദ്വീപ്
Q 18: 💥 ഹിരോഷിമയിലെ ബോംബ് ആക്രമണത്തെ തുടർന്ന് അണുപ്രസരണത്താൽ രക്താർബുദം ബാധിച്ച് മരണപ്പെട്ട പെൺകുട്ടിയാര്?
✅ സഡാക്കോ സസക്കി.
🎯 സഡാക്കോ സസക്കിയും ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി കരുതിപോരുന്നു.
Q 19: 💥 ലിറ്റിൽ ബോയ് അണുബോംബിന്റെ ഭാരം എത്രയായിരുന്നു?
✅ 4400 കിലോഗ്രാം
🎯 നീളം: മൂന്നു മീറ്റർ
Q 20: 💥 ‘സെക്കൻഡ് ജനറൽ ആർമി’ ഏത് രാജ്യത്തിന്റെ സൈന്യമായിരുന്നു?
✅ ജപ്പാൻ
Q 21: 💥 ഹിരോഷിമയിലേ അണുബോംബ് സ്ഫോടനത്തിന് ശേഷം ആദ്യമായി വിരിഞ്ഞ പുഷ്പമേത്?
✅ ഒലിയാണ്ടർ പുഷ്പം (Oleander flower)
Button Example

Join WhatsApp Group

Previous Post Next Post