ജൂലൈ-11: ലോക ജനസംഖ്യാ ദിനം (World Population Day)
ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട അറിവുകൾ ചോദ്യോത്തരരൂപത്തിൽ പഠിക്കാം.
Q 1: 👬 ലോക ജനസംഖ്യ 500 കോടിയിലെത്തിയ വർഷമേത്? ഇതിന്റെ ഓർമപ്പെടുത്തലായാണ് ജൂലൈ-11 ജനസംഖ്യ ദിനമായി ആചരിക്കുന്നത്.
✅ 1987 ജൂലൈ - 11
Q 2: 👬 ലോകജനസംഖ്യ 500 കോടി തികച്ച കുഞ്ഞായിരുന്നു മടേജ് ഗാസ്പർ (Matej Gaspar). 1987 ജൂലൈ 11-ന് ഇദ്ദേഹം പിറന്ന സാഗ്രബ് (Zagreb) പട്ടണം ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്?
✅ ക്രൊയേഷ്യ (Republic of Croatia)
Q 3: 👬 ലോക ജനസംഖ്യ 500 കോടി കടന്ന ജൂലൈ-11, ലോകജനസംഖ്യ ദിനമായി ആചരിക്കണം എന്ന ആശയം മുന്നോട്ട് വെച്ച മലയാളിയായ ലോകപ്രശസ്ത ജനസംഖ്യാ ശാസ്ത്രജ്ഞൻ ആര്?
✅ ഡോ. കെ.സി. സക്കറിയ (1924-2023).
🎯 ഐക്യരാഷ്ട്ര സഭയുടെ UNFPA (United Nations Fund for Population Activities/United Nations Population Fund) ആണ് ദിനാചരണം ഏകോപിപ്പിക്കുന്നത്.
🎯 ഐക്യരാഷ്ട്ര സഭയുടെ UNFPA (United Nations Fund for Population Activities/United Nations Population Fund) ആണ് ദിനാചരണം ഏകോപിപ്പിക്കുന്നത്.
Q 4: 👬 ജനസംഖ്യ 100 കോടിയിലെത്തിയ ആദ്യ രാജ്യമാണ് ചൈന. ഏതു വർഷം?
✅ 1980
Q 5: 👬 100 കോടി ജനസംഖ്യയിലെത്തിയ ആദ്യ ഭൂഖണ്ഡം ഏത്?
✅ ഏഷ്യ
Q 6: 👬 ഇന്ത്യൻ ജനസംഖ്യ 100 കോടി തികച്ച (2000 മേയ് 11-ന്) കുഞ്ഞിന്റെ പേരെന്ത്?
✅ ആസ്ത (ഡൽഹി).
Q 7: 👬 ലോകജനസംഖ്യ 700 കോടി പിന്നിട്ട വർഷമേത്?
✅ 2011
Q 8: 👬 രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന പദമേത്?
✅ കാനേഷുമാരി.
🎯 ഒരു രാജ്യത്തെയോ പ്രദേശത്തെയോ മുഴുവൻ ആളുകളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യുന്ന പ്രവർത്തനമാണ് കാനേഷുമാരി.
🎯 ഒരു രാജ്യത്തെയോ പ്രദേശത്തെയോ മുഴുവൻ ആളുകളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യുന്ന പ്രവർത്തനമാണ് കാനേഷുമാരി.
Q 9: 👬 കാനേഷുമാരി എന്ന വാക്ക് പേർഷ്യൻ ഭാഷയിൽ നിന്നാണു വന്നത്. ഈ വാക്കിന്റെ വാച്യാർത്ഥം എന്താണ്?
✅ വീടിന്റെ എണ്ണം.
🎯 ഖനേ(Khaneh) = വീട്, ഷൊമാരേ(Shomareh) = എണ്ണം എന്നീ രണ്ടു പദങ്ങൾ യോജിച്ച് കാനേഷുമാരി എന്നായി.
🎯 ഖനേ(Khaneh) = വീട്, ഷൊമാരേ(Shomareh) = എണ്ണം എന്നീ രണ്ടു പദങ്ങൾ യോജിച്ച് കാനേഷുമാരി എന്നായി.
Q 10: 👬 ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശപ്രകാരം എത്ര വർഷം കൂടുമ്പോൾ കാനേഷുമാരി (Census) നടത്തണം?
✅ അഞ്ച് അല്ലെങ്കിൽ പത്തു വർഷത്തിലൊരിക്കൽ.
🎯 പത്തു വർഷം കൂടുമ്പോഴാണ് ഇന്ത്യയിൽ സെൻസസ് നടത്തുന്നത്.
🎯 പത്തു വർഷം കൂടുമ്പോഴാണ് ഇന്ത്യയിൽ സെൻസസ് നടത്തുന്നത്.
Q 11: 👬 ബ്രിട്ടീഷ് ഭരണകാലത്താണ് (1872-ൽ) ഇന്ത്യയിൽ ആധുനിക രീതിയിലുള്ള സെൻസസ് നടത്തിത്തുടങ്ങിയത്. ആരായിരുന്നു അന്നത്തെ വൈസ്രോയി?
✅ മേയോ പ്രഭു.
Q 12: 👬 ഇന്ത്യയിലെ ആദ്യത്തെ പരിപൂർണ സെൻസസിന് നേതൃത്വം നൽകിയ വൈസ്രോയി ആര്?
✅ റിപ്പൺ പ്രഭു (1881).
Q 13: 👬 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് നടന്ന വർഷം ഏത്?
✅ 1951
Q 14: 👬 അവസാനമായി ഇന്ത്യയിൽ സെൻസസ് നടന്ന വർഷം ഏത്?
✅ 2011
🎯 കോവിഡ് മൂലം 2021-ൽ സെൻസസ് നടന്നില്ല.
🎯 കോവിഡ് മൂലം 2021-ൽ സെൻസസ് നടന്നില്ല.
Q 15: 👬 ഇന്ത്യയിൽ ദേശീയ കാനേഷുമാരി ദിനമായി ആചരിക്കുന്നതെന്ന്?
✅ ഫെബ്രുവരി-09.
🎯 ലോകത്ത് ജൂലൈ 11-നും.
🎯 ലോകത്ത് ജൂലൈ 11-നും.
Q 16: 👬 ജനസംഖ്യയുടെ സ്ഥിതിവിവരക്കണക്ക് മുൻനിർത്തി പഠനം നടത്തുന്ന ശാസ്ത്രശാഖ അറിയപ്പെടുന്നതെങ്ങനെ?
✅ ഡെമോഗ്രഫി (Demography).
🎯 ഗ്രീക് ഭാഷയായ Demos (ജനങ്ങൾ), Graphy (വിവരണം) എന്നീ രണ്ടു വാക്കുകൾ ചേർന്നതാണ് ഡെമോഗ്രഫി.
🎯 ഗ്രീക് ഭാഷയായ Demos (ജനങ്ങൾ), Graphy (വിവരണം) എന്നീ രണ്ടു വാക്കുകൾ ചേർന്നതാണ് ഡെമോഗ്രഫി.
Q 17: 👬 ജനസംഖ്യാ ശാസ്‌ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നതാര്?
✅ John Graunt (1620-1674).
Q 18: 👬 2023-ലെ ലോകജനസംഖ്യദിന (World Population Day) സന്ദേശം എന്താണ്?
✅ Unleashing the power of gender equality: Uplifting the voices of women and girls to unlock our world’s infinite possibilities (ലിംഗസമത്വത്തിനും ലോകത്തിന്‍റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിനും സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തിപ്പിടിക്കുക).
Q 19: 👬 ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏത്?
✅ ഇന്ത്യ
Q 20: 👬 2021-ലെ കണക്കനുസരിച്ച് ആഗോള ജനസംഖ്യ എത്രയാണ്?
✅ 8 ബില്യൺ (800 കോടി)
Q 21: 👬 നിലവിലെ ലോക ജനസംഖ്യാ വളർച്ചാ നിരക്ക് എത്രയാണ്?
✅ 3%
Q 22: 👬 ഏറ്റവും കൂടുതൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഉള്ള ഭൂഖണ്ഡം ഏതാണ്?
✅ ആഫ്രിക്ക
Q 23: 👬 ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രാജ്യം ഏത്?
✅ ബംഗ്ലാദേശ്
Q 24: 👬 ആഗോളതലത്തിൽ നിലവിലെ ആയുർദൈർഘ്യം എന്താണ്?
✅ 80 വയസ്സ്
Q 25: 👬 ഏറ്റവും ഉയർന്ന ആയുർദൈർഘ്യമുള്ള രാജ്യം ഏത്?
✅ ജപ്പാൻ
Q 26: 👬 ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള രാജ്യം ഏത്?
✅ അമേരിക്ക (USA)
Q 27: 👬 ഏറ്റവും കൂടുതൽ ശിശുമരണ നിരക്ക് ഉള്ള രാജ്യം ഏത്?
✅ അഫ്ഗാനിസ്ഥാൻ
Q 28: 👬 ഏറ്റവും കൂടുതൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഉള്ള രാജ്യം ഏത്?
✅ അംഗോള
Q 29: 👬 ഏറ്റവും കൂടുതൽ പ്രായമായ ജനസംഖ്യയുള്ള രാജ്യമേത്?
✅ ജപ്പാൻ
Q 30: 👬 ഏറ്റവും കൂടുതൽ നഗര ജനസംഖ്യയുള്ള രാജ്യം ഏത്?
✅ അമേരിക്ക (USA)
Q 31: 👬 ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏത്?
✅ നൈജീരിയ
Q 32: 👬 ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്ക് ഏത് ഭൂഖണ്ഡത്തിലാണ്?
✅ യൂറോപ്പ്
Q 33: 👬 ഏറ്റവും കൂടുതൽ നെറ്റ് മൈഗ്രേഷൻ നിരക്ക് ഉള്ള രാജ്യമേത്?
✅ കുവൈറ്റ്
Q 34: 👬 ഒരു ജനസംഖ്യയിലെ ജനനങ്ങളുടെ എണ്ണം കുറയ്ക്കുന്ന പ്രക്രിയയെ വിവരിക്കാൻ ഉപയോഗിക്കുന്ന പദം എന്താണ്?
✅ കുടുംബാസൂത്രണം (Family Planning)
Q 35: 👬 യൂറോപ്പിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏത്?
✅ റഷ്യ
Q 36: 👬 മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഉള്ള രാജ്യം ഏത്?
✅ സൗദി അറേബ്യ
Q 37: 👬 ഒരു രാജ്യത്തിനോ പ്രദേശത്തിനോ പുറത്തുള്ള ആളുകൾ മറ്റൊരിടത്ത് സ്ഥിരതാമസമാക്കുന്നതിനെ വിവരിക്കാൻ ഉപയോഗിക്കുന്ന പദം എന്താണ്?
✅ എമിഗ്രേഷൻ (Emigration)