സമകാലികം - 2023 ജൂൺ
2023 ജൂൺ മാസത്തെ പ്രധാനപ്പെട്ട സംഭവ വികാസങ്ങൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം.
Q 1: ⌛ ഫ്രഞ്ച് ബിസിനസ് ഭീമന് ബെര്‍ണാഡ് അര്‍ണോയെ മറികടന്ന്, ബ്ലൂംബര്‍ഗ് തയ്യാറാക്കിയ (2023 ജൂൺ) ലോക സമ്പന്നരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തിയതാര്?
✅ ഇലോണ്‍ മസ്ക്
Q 2: ⌛ ഭൗമ ഗവേഷണത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നതിന്റെ ഭാഗമായി ഭൂവല്ക്കത്തില് 10,000 മീറ്റര്‍ ആഴമുള്ള കുഴി നിര്‍മ്മിച്ചു തുടങ്ങിയ രാജ്യമേത്?
✅ ചൈന
🎯 ഭൗമാന്തർഭാഗത്തേക്ക് ഏറ്റവും ആഴത്തിൽ കുഴിയുണ്ടാക്കിയ രാജ്യം റഷ്യയാണ്. റഷ്യയിലെ കോല സൂപ്പർഡീപ്പ് കുഴൽക്കിണറിന് 12,262 മീറ്ററാണ് ആഴം. 1989-ൽ തുടങ്ങിയ കുഴിക്കൽ ഇത്രയും ആഴത്തിലെത്താൻ 20 വർഷമെടുത്തു.
🎯 ഭൗമാന്തർഭാഗത്തേക്ക് ഏറ്റവും ആഴത്തിൽ കുഴിയുണ്ടാക്കിയ രാജ്യം റഷ്യയാണ്. റഷ്യയിലെ കോല സൂപ്പർഡീപ്പ് കുഴൽക്കിണറിന് 12,262 മീറ്ററാണ് ആഴം. 1989-ൽ തുടങ്ങിയ കുഴിക്കൽ ഇത്രയും ആഴത്തിലെത്താൻ 20 വർഷമെടുത്തു.
Q 3: ⌛ രാജ്യത്തെ ഒന്നാകെ നടുക്കിക്കൊണ്ട്, മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അസാധാരണ ട്രെയിൻ ദുരന്തം സംഭവിച്ചത് ഒഡീഷയിലെ ഏതു സ്ഥലത്താണ്?
✅ ബാലസോർ (June 2 നാണ് ദുരന്തം നടന്നത്)
🎯 കോറമാണ്ഡൽ എക്സ്പ്രസ്സ്, യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ്, ഒരു ചരക്ക് ട്രെയിൻ എന്നിവയാണ് അപകടത്തില്‍പെട്ടത്.
🎯 കോറമാണ്ഡൽ എക്സ്പ്രസ്സ്, യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ്, ഒരു ചരക്ക് ട്രെയിൻ എന്നിവയാണ് അപകടത്തില്‍പെട്ടത്.
Q 4: ⌛ നിലവിലെ കേന്ദ്ര റെയിൽവേ മന്ത്രി ആരാണ്?
✅ അശ്വിനി വൈഷ്ണവ്
Q 5: ⌛ ഇൻസ്റ്റാഗ്രാമിൽ 250 മില്യൺ (25 കോടി) ഫോളോവേഴ്സ് തികയ്ക്കുന്ന ആദ്യ ഏഷ്യക്കാരൻ ആര്?
✅ വീരാട് കോഹ്ലി
🎯 ഇന്‍സ്റ്റഗ്രാമില്‍ 250 മില്യണ്‍ ഫോളോവേഴ്സുള്ള മൂന്നാമത്തെ കായികതാരം കൂടിയാണ് കോഹ്ലി.
✨ കോഹ്ലിയ്ക്ക് മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരാണുള്ളത്.
🎯 ഇന്‍സ്റ്റഗ്രാമില്‍ 250 മില്യണ്‍ ഫോളോവേഴ്സുള്ള മൂന്നാമത്തെ കായികതാരം കൂടിയാണ് കോഹ്ലി.
✨ കോഹ്ലിയ്ക്ക് മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരാണുള്ളത്.
Q 6: ⌛ മോഖ ചുഴലിക്കാറ്റ് (Cyclone Mocha) കനത്ത നാശം വിതച്ച മ്യാൻമാറിനെ സഹായിക്കുന്നതിനായി ഇന്ത്യ നടപ്പിലാക്കിയ ഓപ്പറേഷൻ ഏത്?
✅ ഓപ്പറേഷൻ കരുണ
🎯 ചുഴലിക്കാറ്റിന് മോഖ എന്ന പേരിട്ട രാജ്യം - യെമൻ.
🎯 ചുഴലിക്കാറ്റിന് മോഖ എന്ന പേരിട്ട രാജ്യം - യെമൻ.
Q 7: ⌛ 2023 സീസണില്‍ രണ്ട് സെഞ്ച്വറി നേടിയതോടെ ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയതാര്?
✅ വീരാട് കോഹ്ലി
Q 8: ⌛ ജൂൺ-5: ലോക പരിസ്ഥിതി ദിനം. World Environment Day 2023-ന്റെ സന്ദേശം എന്താണ്?
✅ പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ
🎯 ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി 1973 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്.
🎯 ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി 1973 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്.
Q 9: ⌛ എല്ലാ വർഷവും ഓരോ രാജ്യങ്ങളിലായാണ് പരിസ്ഥിതി ദിനത്തിന്റെ ഔദ്യോഗിക ആഘോഷം നടക്കുക. 2023-ലെ ആതിഥേയ രാജ്യം ഏതാണ്?
✅ ഐവറി കോസ്റ്റ്
Q 10: ⌛ ദന്തശുചിത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ച സ്വച്ഛ് മുഖ് അഭിയാൻ (ക്ലീൻ മൗത്ത് മിഷൻ) പദ്ധതിയുടെ സ്മൈല്‍ അംബാസിഡറായി നിയമിതനായതാര്?
✅ സച്ചിൻ തെണ്ടുൽക്കർ
Q 11: ⌛ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന (ഹൈജീൻ റേറ്റിങ് നേടിയ) ഹോട്ടലുകളുടെ വിവരവും ലൊക്കേഷനും അറിയാൻ സഹായിക്കുന്ന സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ആപ്പേത്?
✅ ഈറ്റ് റൈറ്റ് കേരള
🎯 ലോക ഭക്ഷ്യസുരക്ഷാ ദിനം: ജൂൺ-07.
🎯 ലോക ഭക്ഷ്യസുരക്ഷാ ദിനം: ജൂൺ-07.
Q 12: ⌛ ജൂൺ 07: ലോക ഭക്ഷ്യ സുരക്ഷാ ദിനം (World Food Safety Day). 2023-ലെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രമേയം എന്താണ്?
✅ ഭക്ഷണ നിലവാരങ്ങൾ ജീവൻ രക്ഷിക്കുന്നു
Q 13: ⌛ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമേത്?
✅ കേരളം
Q 14: ⌛ തണ്ണിമത്തന്റെയും കണിവെള്ളരിയുടെയും വിത്ത് സംയോജിപ്പിച്ച് കർഷകനായ ശുഭകേശൻ വികസിപ്പിച്ചെടുത്ത പുതിയ ഇനം മധുരവെള്ളരി ഏത്?
✅ ശുഭല
🎯 വെള്ളായണി ലോക്കൽ, ലിമാ ബിൻ എന്നിവ യോജിപ്പിച്ച് രണ്ടടിയോളം നീളമുള്ള കഞ്ഞിക്കുഴി പയർ വികസിപ്പിച്ചത് ഇദ്ദേഹമാണ്.
✨ ശുഭകര അത്യുല്പാദന ശേഷിയുള്ള കുരുമുളക് വിത്താണ്.
🎯 വെള്ളായണി ലോക്കൽ, ലിമാ ബിൻ എന്നിവ യോജിപ്പിച്ച് രണ്ടടിയോളം നീളമുള്ള കഞ്ഞിക്കുഴി പയർ വികസിപ്പിച്ചത് ഇദ്ദേഹമാണ്.
✨ ശുഭകര അത്യുല്പാദന ശേഷിയുള്ള കുരുമുളക് വിത്താണ്.
Q 15: ⌛ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) യുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനമേത്?
✅ കേരളം
🎯 ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
🎯 ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
Q 16: ⌛ സൂപ്പർ താരം ലയണൽ മെസ്സി ഏതു ഫുട്ബോൾ ക്ലബ്ബുമായാണ് പുതുതായി കരാറിലേർപ്പെട്ടത്?
✅ ഇന്റർ മിയാമി
🎯 മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്റർ മിയാമി.
🎯 മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്റർ മിയാമി.
Q 17: ⌛ കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിലെ മികച്ച നാടകം ഏത്?
✅ രണ്ടു നക്ഷത്രങ്ങൾ
🎯 മികച്ച സംവിധായകൻ - രാജേഷ് ഇരുളം (രണ്ടു നക്ഷത്രങ്ങൾ).
🎯 മികച്ച സംവിധായകൻ - രാജേഷ് ഇരുളം (രണ്ടു നക്ഷത്രങ്ങൾ).
Q 18: ⌛ നവതി ആഘോഷിക്കുന്ന (90-ാം വാർഷികം) ചന്ദ്രിക ദിനപത്രം (മുസ്ലിംലീഗിന്റെ മുഖപത്രം) 1934 മാർച്ച് 26-ന് അച്ചടിയാരംഭിച്ചത് എവിടെ നിന്ന്?
✅ തലശ്ശേരി
Q 19: ⌛ ബ്രസീലിലെ പ്രശസ്തമായ 'Michaelis' എന്ന നിഘണ്ടുവിൽ അസാധാരണമായത്, സമാനതകളില്ലാത്തത്, അതുല്യമായത് തുടങ്ങിയ വാക്കുകളുടെ പര്യായമായി ഉൾപ്പെടുത്തിയിരിക്കുന്നത് ഏത് ഇതിഹാസ ഫുട്ബോൾ താരത്തിന്റെ പേരാണ്?
✅ പെലെ
🎯 2022 ഡിസംബര്‍ 30-നാണ് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചത്.
✨ പോർച്ചുഗീസ് ഭാഷയിലാണ് നിഘണ്ടു.
🎯 2022 ഡിസംബര്‍ 30-നാണ് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചത്.
✨ പോർച്ചുഗീസ് ഭാഷയിലാണ് നിഘണ്ടു.
Q 20: ⌛ നാലുതവണ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദം വഹിച്ച ഏത് നേതാവിന്റെ ആത്മകഥയാണ് 'ലോക് മജേ സംഗ്തി'?
✅ ശരത് പവാർ
Q 21: ⌛ കേരളത്തിലെ മുൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായ സി. ദിവാകരന്റെ ആത്മകഥയേത്?
✅ കനല് വഴികളിലൂടെ
Q 22: ⌛ നീരജ് ചോപ്രയ്ക്ക് ശേഷം പാരീസ് ഡയമണ്ട് ലീഗിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമായ മലയാളി താരം ശ്രീശങ്കർ ഏതിനത്തിലാണ് വെങ്കലം നേടിയത്?
✅ ലോങ് ജമ്പ്
Q 23: ⌛ യുവേഫ (Union of European Football Associations) ചാമ്പ്യൻസ് ലീഗ്-2023 കിരീടം നേടിയ ടീം ഏത്?
✅ മാഞ്ചസ്റ്റർ സിറ്റി
🎯 മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടമാണിത്.
🎯 മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടമാണിത്.
Q 24: ⌛ 2023 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നിലനിർത്തിയ ഇഗ സ്വിയാതെക് (Iga Swiatek) ഏതു രാജ്യക്കാരിയാണ്?
✅ പോളണ്ട്
🎯 ഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം കരോലിൻ മുച്ചോവയെ തോല്പിച്ചു.
✨ 2020,2022 വര്‍ഷങ്ങളില്‍ ഇഗ ഫ്രഞ്ച് ഓപ്പണില്‍ ജേതാവായിരുന്നു. താരത്തിന്റെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്.
🎯 ഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം കരോലിൻ മുച്ചോവയെ തോല്പിച്ചു.
✨ 2020,2022 വര്‍ഷങ്ങളില്‍ ഇഗ ഫ്രഞ്ച് ഓപ്പണില്‍ ജേതാവായിരുന്നു. താരത്തിന്റെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടം കൂടിയാണിത്.
Q 25: ⌛ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ തോല്പിച്ച് കിരീടം നേടിയതോടെ ഐസിസിയുടെ എല്ലാ ഫോർമാറ്റിലും ലോകകിരീടം നേടുന്ന ആദ്യ ടീം എന്ന നേട്ടം സ്വന്തമാക്കിയ രാജ്യം ഏത്?
✅ ഓസ്ട്രേലിയ
🎯 അഞ്ചു തവണ ഏകദിന ലോകകപ്പും രണ്ടു തവണ ചാമ്പ്യന്‍സ് ട്രോഫിയും ഒരു തവണ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പും നേടിയിട്ടുള്ള ഓസീസിന്റെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം കൂടിയാണിത്.
🎯 അഞ്ചു തവണ ഏകദിന ലോകകപ്പും രണ്ടു തവണ ചാമ്പ്യന്‍സ് ട്രോഫിയും ഒരു തവണ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പും നേടിയിട്ടുള്ള ഓസീസിന്റെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം കൂടിയാണിത്.
Q 26: ⌛ കൊളംബിയയില്‍ വിമാനം തകര്‍ന്ന് ആമസോണ്‍ മഴക്കാട്ടില്‍ കാണാതായ നാല് കുട്ടികൾക്കു വേണ്ടി നടത്തിയ തെരച്ചിൽ ദൗത്യത്തിനു നൽകിയ ഔദ്യോഗിക നാമം എന്ത്?
✅ ഓപ്പറേഷൻ ഹോപ്പ്
🎯 അപകടം നടന്ന് നാല്പതാം ദിവസം കൊളംബിയന്‍ സൈന്യവും സന്നദ്ധ സംഘങ്ങളും നടത്തിയ തെരച്ചിലിൽ നാലു കുട്ടികളെയും കണ്ടെത്തി.
✨ മൂത്തകുട്ടി ലെസ്ലിക്ക് പ്രായം 13, സൊലെയ്നി (9), ടിയെന്‍ (4), കാണാതാകുമ്പോള്‍ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന ക്രിസ്റ്റിന് എന്നിവരാണ് ആ നാല് കുഞ്ഞുങ്ങള്‍.

Q 27: ⌛ മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ സൂക്ഷ്മത പാലിക്കാൻ പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തുന്ന ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ പേരെന്ത്?
✅ മാരിയില്ലാ മഴക്കാലം
Q 28: ⌛ പുകവലിശീലം ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി Poison in every puff (ഓരോ ശ്വാസത്തിലും വിഷം) എന്ന് എല്ലാ സിഗരറ്റുകളിലും പ്രിന്റ് ചെയ്യാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയ രാജ്യമേത്?
✅ കാനഡ
Q 29: ⌛ മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ രൂപം കൊണ്ട ബിപോർജോയ് (Biparjoy) ചുഴലിക്കാറ്റിന് ആ പേര് നൽകിയ രാജ്യമേത്?
✅ ബംഗ്ലാദേശ്
🎯 ബംഗാളി ഭാഷയിൽ വിപത്ത്, അപകടം എന്നാണ് ഈ വാക്കിന്റെ അർഥം.
🎯 ബംഗാളി ഭാഷയിൽ വിപത്ത്, അപകടം എന്നാണ് ഈ വാക്കിന്റെ അർഥം.
Q 30: ⌛ 2023 ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നേടിയതാര്?
✅ നൊവാക് ജോക്കോവിച്ച്
🎯 ജോക്കോവിച്ചിന്റെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത് (2016, 2021, 2023).
🎯 ജോക്കോവിച്ചിന്റെ മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണിത് (2016, 2021, 2023).
Q 31: ⌛ 2023 ഫ്രഞ്ച് ഓപ്പണ്‍ വിജയത്തോടെ, ഏറ്റവും കൂടുതല്‍ സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പുരുഷതാരമെന്ന നേട്ടം കരസ്ഥമാക്കിയ സെര്‍ബിയന്‍ താരം ആര്?
✅ നൊവാക് ജോക്കോവിച്ച്
🎯 22 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സ്പാനിഷ് താരം റാഫേല്‍ നദാലിനേയാണ് ജോക്കോവിച്ച് പിന്തള്ളിയത്.
🎯 22 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സ്പാനിഷ് താരം റാഫേല്‍ നദാലിനേയാണ് ജോക്കോവിച്ച് പിന്തള്ളിയത്.
Q 32: ⌛ ജൂൺ 14: ലോക രക്തദാന ദിനം (World Blood Donor Day). 2023-ലെ ദിനാചരണ സന്ദേശം എന്താണ്?
✅ രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവിതം പങ്കിടുക, പലപ്പോഴും പങ്കിടുക
🎯 2005 മുതലാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ രക്തദാന ദിനം ആചരിച്ച് തുടങ്ങിയത്.
🎯 2005 മുതലാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ രക്തദാന ദിനം ആചരിച്ച് തുടങ്ങിയത്.
Q 33: ⌛ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ 'ഹൈബ്രിഡ് മോഡല്‍' അംഗീകരിച്ചതോടെ പാകിസ്ഥാന് പുറമെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2023-ന് വേദിയാവുന്ന രാജ്യമേത്?
✅ ശ്രീലങ്ക
🎯 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കുക.
🎯 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കുക.
Q 34: ⌛ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം തീരുമാനിക്കാനായി നിയമിക്കപ്പെട്ട കമ്മിറ്റി ഏത്?
✅ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി
🎯 സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്തംബറില്‍ നിലവില്‍ വന്ന കമ്മിറ്റിയിൽ ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങള്‍.
✨ വളര്‍ത്തുനായകള്‍ ഈ കമ്മിറ്റിയുടെ പരിഗണനയില്‍ വരില്ല.
🎯 സുപ്രീം കോടതി വിധി പ്രകാരം 2016 സെപ്തംബറില്‍ നിലവില്‍ വന്ന കമ്മിറ്റിയിൽ ആരോഗ്യ ഡയറക്ടര്‍, നിയമ സെക്രട്ടറി എന്നിവരാണ് മറ്റംഗങ്ങള്‍.
✨ വളര്‍ത്തുനായകള്‍ ഈ കമ്മിറ്റിയുടെ പരിഗണനയില്‍ വരില്ല.
Q 35: ⌛ കുട്ടികളുടെ ഹാജര്‍ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്ന തരത്തിൽ കൈറ്റ് തയ്യാറാക്കിയ ആപ്പ് ഏത്?
✅ സമ്പൂര്‍ണ പ്ലസ്
🎯 നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന 'സമ്പൂര്‍ണ' സ്കൂള്‍ മാനേജ്മെന്റ് പോര്‍ട്ടലിന്റെ തുടര്‍ച്ചയാണിത്.
🎯 നിലവില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന 'സമ്പൂര്‍ണ' സ്കൂള്‍ മാനേജ്മെന്റ് പോര്‍ട്ടലിന്റെ തുടര്‍ച്ചയാണിത്.
Q 36: ⌛ ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തിലുള്ള 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം ബംഗ്ലാദേശ് സ്വന്തമാക്കിയത് ഏത് ടീമിനെ 546 റണ്‍സിന് തോല്പിച്ചാണ്?
✅ അഫ്ഗാനിസ്ഥാൻ
🎯 ടെസ്റ്റ് ചരിത്രത്തിലെ റണ്‍സിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ മൂന്നാമത്തെ ജയമെന്ന റെക്കോര്‍ഡും ബംഗ്ലാദേശ് സ്വന്തമാക്കി.
✨ 1928-ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 675 റണ്‍സിന് ജയിച്ചതും 1934-ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 562 റണ്‍സിന് ജയിച്ചതുമാണ് ടെസ്റ്റ് ചരിത്രത്തില്‍ റണ്‍സിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയങ്ങള്‍.

Q 37: ⌛ വർഗീയ സംഘർഷങ്ങൾക്ക് തടയിടാൻ 'ആന്റി കമ്മ്യൂണൽ വിങ്' എന്ന പേരിൽ പ്രത്യേക പോലീസ് സംഘത്തിന് രൂപം നൽകിയ സംസ്ഥാനമേത്?
✅ കർണാടക
Q 38: ⌛ ഏതു ടീമിനെ തോല്പിച്ചാണ് ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല് കപ്പ് - 2023 ഫുട്ബോൾ കിരീടം ചൂടിയത്?
✅ ലെബനോൺ
🎯 എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആതിഥേയരായ ഇന്ത്യയുടെ ജയം.
🎯 എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആതിഥേയരായ ഇന്ത്യയുടെ ജയം.
Q 39: ⌛ അന്തരിച്ച പ്രശസ്ത നടന് പൂജപ്പുര രവി അവസാനമായി (2016-ൽ) അഭിനയിച്ച ചിത്രമേത്?
✅ ഗപ്പി
Q 40: ⌛ ഗ്ലോബൽ ഇൻഡക്സ് കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ജനകീയമായ ആദ്യ നാമം ഏത്?
✅ മുഹമ്മദ്
Q 41: ⌛ യുവേഫ നേഷന്‍സ് ലീഗ് - 2023 കിടീരം നേടിയ രാജ്യമേത്?
✅ സ്പെയിൻ
🎯 ഷൂട്ടൗട്ടിൽ എതിരാളികളായ ക്രൊയേഷ്യയെ 4-5 ന് തോൽപ്പിച്ചാണ് സ്പെയിൻ കിരീടം സ്വന്തമാക്കിയത്.
✨ ലോകകപ്പ് (2010), യൂറോകപ്പ് (2008, 2012) ചാമ്പ്യന്മാരായ സ്പെയിനിന് 2012-ന് ശേഷം ലഭിക്കുന്ന പ്രധാന കിരീടമാണ് യുവേഫ നേഷന്‍സ് ലീഗ്.

Q 42: ⌛ സംസ്ഥാനത്തെ റോഡുകളിൽ ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററിൽ നിന്നും എത്രയായി പുനർ നിശ്ചയിക്കുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്?
✅ 60
🎯 മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
🎯 മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
Q 43: ⌛ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കേന്ദ്രമായ എസ്.സി.ഇ.ആർ.ടി അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് വേണ്ടി വികസിപ്പിച്ചെടുത്ത ബോധന പരിശീലന പദ്ധതിയേത്?
✅ ഹെൽത്തി കിഡ്സ്
Q 44: ⌛ ചെന്നൈയിൽ നടന്ന സ്ക്വാഷ് ലോകകപ്പ് - 2023 കിരീടം നേടിയ രാജ്യമേത്?
✅ ഈജിപ്ത്
🎯 ഫൈനലിൽ മലേഷ്യയെ 2-1 ന് പരാജയപ്പെടുത്തി.
🎯 ഫൈനലിൽ മലേഷ്യയെ 2-1 ന് പരാജയപ്പെടുത്തി.
Q 45: ⌛ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ. പണിക്കരുടെ ചരമ ദിനം (ജൂൺ-19) വായനാ ദിനമായി ദേശീയ തലത്തിൽ ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതലാണ്?
✅ 2017
🎯 1996 മുതൽ കേരള സർക്കാർ ജൂൺ-19 വായന ദിനമായി ആചരിച്ചു തുടങ്ങി.
🎯 1996 മുതൽ കേരള സർക്കാർ ജൂൺ-19 വായന ദിനമായി ആചരിച്ചു തുടങ്ങി.
Q 46: ⌛ ഇന്തോനേഷ്യന്‍ ഓപ്പൺ - 2023 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുരുഷന്മാരുടെ ഡബിള്‍സ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം ഏത്?
✅ സാത്വിക് സായ്രാജ് - ചിരാഗ് ഷെട്ടി
🎯 ലോക ബാഡ്മിന്റണിലെ സൂപ്പർ-1000 വിഭാഗത്തിലുള്ള ഒരു ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ സഖ്യം.
🎯 ലോക ബാഡ്മിന്റണിലെ സൂപ്പർ-1000 വിഭാഗത്തിലുള്ള ഒരു ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ സഖ്യം.
Q 47: ⌛ ഏഷ്യൻ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഫെൻസറെന്ന ചരിത്രം കുറിച്ച താരമാര്?
✅ ഭവാനി ദേവി
🎯 ചൈനയിലെ വുക്സിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയാണ് ഭവാനി ദേവിയുടെ അഭിമാന നേട്ടം.
🎯 ചൈനയിലെ വുക്സിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയാണ് ഭവാനി ദേവിയുടെ അഭിമാന നേട്ടം.
Q 48: ⌛ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (RAW) പുതിയ (2023 - ജൂലൈ) മേധാവിയായി നിയമിതനായതാര്?
✅ രവി സിൻഹ
🎯 നിലവിലെ മേധാവിയായ സാമന്ത് ഗോയലിന്റെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്കാണ് നിയമനം.
🎯 നിലവിലെ മേധാവിയായ സാമന്ത് ഗോയലിന്റെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്കാണ് നിയമനം.
Q 49: ⌛ ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനം (International Day of Yoga). 2023-ലെ ദിനാചരണ പ്രമേയം എന്താണ്?
✅ വസുധൈവ കുടുംബകത്തിനായി യോഗ
🎯 ആദ്യമായി യോഗ ദിനം ആചരിച്ചത് 2015 ജൂൺ 21-നായിരുന്നു.
🎯 ആദ്യമായി യോഗ ദിനം ആചരിച്ചത് 2015 ജൂൺ 21-നായിരുന്നു.
Q 50: ⌛ 200 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ പുരുഷ ഫുട്ബോൾ താരമെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ താരമാര്?
✅ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
🎯 അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോഡും (123 ഗോളുകൾ) റൊണാള്‍ഡോയുടെ പേരിലാണ്.
🎯 അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോഡും (123 ഗോളുകൾ) റൊണാള്‍ഡോയുടെ പേരിലാണ്.
Q 51: ⌛ സില്‍വസ്റ്റര്‍ ഡാകൂന (Sylvester daCunha) താഴെ പറയുന്നവയിൽ ഏത് ബ്രാന്‍ഡ് ഐക്കൺ കഥാപാത്രത്തിന്റെ സ്രഷ്ടാവാണ്?
✅ അമുൽ ഗേൾ (അമുൽ ബ്രാൻഡ്)
🎯 ധവളവിപ്ലവത്തിന്റെ പിതാവായ വർഗീസ് കുര്യന്റെ നിർദേശപ്രകാരം 1966-ലാണ് ‘അട്ടർലി ബട്ടർലി’ എന്ന പരസ്യവാചകത്തോടെ അമുൽ ഗേളിനെ അവതരിപ്പിച്ചത്.
🎯 ധവളവിപ്ലവത്തിന്റെ പിതാവായ വർഗീസ് കുര്യന്റെ നിർദേശപ്രകാരം 1966-ലാണ് ‘അട്ടർലി ബട്ടർലി’ എന്ന പരസ്യവാചകത്തോടെ അമുൽ ഗേളിനെ അവതരിപ്പിച്ചത്.
Q 52: ⌛ 75 വയസ്സിന് മേൽ പ്രായമുള്ള മരങ്ങളുടെ സംരക്ഷണത്തിന് അഞ്ചു വർഷക്കാലയളവിലേക്ക് 'പ്രാൺ വായു ദേവ്താ പെൻഷൻ സ്കീം' എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകിയ സംസ്ഥാനമേത്?
✅ ഹരിയാന
Q 53: ⌛ വിളര്‍ച്ച (Anemia) മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ‘വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത് ഏത്?
✅ മൈലപ്ര (പത്തനംതിട്ട)
🎯 പഞ്ചായത്തിലെ 15 മുതല്‍ 59 വയസുവരെയുള്ള മുഴുവന്‍ പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ പരിശോധന നടത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
🎯 പഞ്ചായത്തിലെ 15 മുതല്‍ 59 വയസുവരെയുള്ള മുഴുവന്‍ പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ പരിശോധന നടത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
Q 54: ⌛ ലോകത്തിലേറ്റവുമധികം ആളുകള്‍ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബ് എന്ന റെക്കോഡ് സ്വന്തമാക്കിയ ക്ലബ്ബ് ഏത്?
✅ കേരള ബ്ലാസ്റ്റേഴ്സ്
🎯 ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ലോകത്തില്‍ 70-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് (6.7 മില്യണ്‍ ഫോളോവേഴ്സ്).
🎯 ഫോളോവേഴ്സിന്റെ എണ്ണത്തില്‍ ലോകത്തില്‍ 70-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് (6.7 മില്യണ്‍ ഫോളോവേഴ്സ്).
Q 55: ⌛ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള പര്യവേഷണത്തിനിടയിൽ കടലിന്നടിയിലെ മർദ്ദം താങ്ങാനാകാതെ പൊട്ടിത്തെറിച്ച് തകർന്ന അന്തർവാഹിനിയുടെ പേരെന്ത്?
✅ ടൈറ്റൻ
🎯 ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണിത്.
🎯 ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണിത്.
Q 56: ⌛ 2022-ലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പ്രിയ എ.എസ്സിന്റെ കൃതിയേത്?
✅ പെരുമഴയത്തെ കുഞ്ഞിതളുകൾ
🎯 2018-ലെ പ്രളയം പശ്ചാത്തലമായി രചിച്ച നോവൽ മികച്ച ബാലസാഹിത്യ നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്.
🎯 2018-ലെ പ്രളയം പശ്ചാത്തലമായി രചിച്ച നോവൽ മികച്ച ബാലസാഹിത്യ നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്.
Q 57: ⌛ 1983 ജൂണ്‍ 25: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യമായി ലോകകപ്പ് നേടി ചരിത്രം കുറിച്ച ദിനം. ഏതു ടീമിനെ തോല്പിച്ചാണ് അന്ന് കപിൽ ദേവും സംഘവും ലോർഡ്സിൽ കിരീടമുയർത്തിയത്?
✅ വെസ്റ്റിന്‍ഡീസ്
🎯 ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിലുള്ള വെസ്റ്റിൻഡീസിനെ 43 റണ്‍സിന് തോല്പിച്ചാണ് ഇന്ത്യ ഐതിഹാസിക ജയം സ്വന്തമാക്കിയത്.
🎯 ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിലുള്ള വെസ്റ്റിൻഡീസിനെ 43 റണ്‍സിന് തോല്പിച്ചാണ് ഇന്ത്യ ഐതിഹാസിക ജയം സ്വന്തമാക്കിയത്.
Q 58: ⌛ ജൂൺ 25: ലോക വെള്ളപ്പാണ്ട് ദിനം(World Vitiligo Day). ആരുടെ ചരമദിനമാണ് പ്രസ്തുത ദിനമായി ആചരിക്കുന്നത്?
✅ മൈക്കൽ ജാക്സൺ
🎯 Looking into the future (ഭാവിയിലേക്ക് നോക്കുക) എന്നതാണ് 2023-ലെ സന്ദേശം.
✨ ചർമ്മത്തിലെ നിറം തരുന്ന കോശങ്ങളായ മെലെനോസൈറ്റുകൾ നശിച്ചുപോകുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്.
🎯 Looking into the future (ഭാവിയിലേക്ക് നോക്കുക) എന്നതാണ് 2023-ലെ സന്ദേശം.
✨ ചർമ്മത്തിലെ നിറം തരുന്ന കോശങ്ങളായ മെലെനോസൈറ്റുകൾ നശിച്ചുപോകുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്.
Q 59: ⌛ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി (International Day against drug abuse and illicit trafficking) ആചരിക്കുന്നതെന്ന്?
✅ ജൂൺ 26
🎯 2023-ലെ ദിനാചരണ സന്ദേശം = People first: Stop stigma and discrimination, strengthen prevention (മനുഷ്യന് മുന്‍ഗണന: മുന്‍ധാരണകളും വിവേചനവും മാറ്റുക, പ്രതിരോധം ശക്തമാക്കുക).
🎯 2023-ലെ ദിനാചരണ സന്ദേശം = People first: Stop stigma and discrimination, strengthen prevention (മനുഷ്യന് മുന്‍ഗണന: മുന്‍ധാരണകളും വിവേചനവും മാറ്റുക, പ്രതിരോധം ശക്തമാക്കുക).
Q 60: ⌛ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, ഈജിപ്ത് സന്ദർശന വേളയിൽ സമ്മാനിച്ച പരമോന്നത ദേശീയ ബഹുമതിയേത്?
✅ ഓഡർ ഓഫ് ദ നൈൽ
🎯 ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയാണ് ബഹുമതി സമ്മാനിച്ചത്.
🎯 ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയാണ് ബഹുമതി സമ്മാനിച്ചത്.
Q 61: ⌛ സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണത്തിന് അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിയന് (ഐ.എ.യു) ഏതു മലയാളി ജ്യോതിശ്ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത്?
✅ ഡോ. അശ്വിന് ശേഖർ
🎯 തലശ്ശേരി സ്വദേശിയായ വൈനു ബാപ്പുവിന് ശേഷം, ഒരു ഛിന്നഗ്രഹത്തിന് മലയാളി ശാസ്ത്രജ്ഞന്റെ പേര് ലഭിക്കുന്നത് ആദ്യമായാണ്.
✨ 'ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞന്‍' എന്നാണ് അസ്ട്രോണമിക്കല്‍ യൂണിയന് ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്.
✨ 2000 ജൂണില്‍ കണ്ടെത്തിയ നാലര കിലോമീറ്റര്‍ വ്യാസമുള്ള മൈനര്‍ പ്ലാനറ്റ് (asteroid) അഥവ ഛിന്നഗ്രഹം ഇനി (33928-അശ്വിന്‍ശേഖര്‍) എന്നറിയപ്പെടും.

Q 62: ⌛ പുതിയ സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായതാര്? നിലവിലെ മേധാവി അനില്‍ കാന്ത് വിരമിച്ച ഒഴിവിലേക്കാണ് ഇദ്ദേഹം ചുമതലയേൽക്കുന്നത്.
✅ ഷെയ്ഖ് ദര്‍വേശ് സാഹിബ്
🎯 ആന്ധ്രാപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിന് 2024 ജൂലൈ 31 വരെ സർവീസുണ്ട്.
🎯 ആന്ധ്രാപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിന് 2024 ജൂലൈ 31 വരെ സർവീസുണ്ട്.
Q 63: ⌛ ഡോ. വി.പി. ജോയി വിരമിക്കുന്ന ഒഴിവിലേക്ക്, കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതാര്?
✅ ഡോ. വി. വേണു
🎯 2024 ഓഗസ്റ്റ്-31 വരെയാണ് ഡോ. വി.വേണുവിന്റെ കാലാവധി.
🎯 2024 ഓഗസ്റ്റ്-31 വരെയാണ് ഡോ. വി.വേണുവിന്റെ കാലാവധി.
Q 64: ⌛ റേഷന്‍ കാര്‍ഡില്‍ പേരുള്ള, മറ്റ് വരുമാനങ്ങള്‍ ഒന്നുമില്ലാത്ത വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം ശമ്പളം നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏത്?
✅ തമിഴ്നാട്
🎯 സെപ്തംബര്‍ 15 മുതല്‍ പദ്ധതി നടപ്പിലാക്കും.
🎯 സെപ്തംബര്‍ 15 മുതല്‍ പദ്ധതി നടപ്പിലാക്കും.
Q 65: ⌛ ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യമിട്ട് സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയേത്?
✅ ഓണത്തിന് ഒരു മുറം പച്ചക്കറി
🎯 പദ്ധതിക്ക് കീഴില്‍ പച്ചക്കറി വിത്ത് പാക്കറ്റുകള്‍, തൈകള്‍, ദീര്‍ഘകാല പച്ചക്കറി തൈകള്‍ എന്നിവ കൃഷി ഭവന് വഴി സൗജന്യമായി നല്‍കും.
🎯 പദ്ധതിക്ക് കീഴില്‍ പച്ചക്കറി വിത്ത് പാക്കറ്റുകള്‍, തൈകള്‍, ദീര്‍ഘകാല പച്ചക്കറി തൈകള്‍ എന്നിവ കൃഷി ഭവന് വഴി സൗജന്യമായി നല്‍കും.
Q 66: ⌛ ഏറ്റവും പുതിയ ഫിഫ ലോക റാങ്കിങില്‍ ഇന്ത്യ എത്രാം സ്ഥാനത്താണ്? 2022-ലെ ഫിഫ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
✅ 100
🎯 ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ 18-ാം റാങ്കാണ് ഇന്ത്യയ്ക്കുള്ളത്.
✨ ഇന്റെര്‍കോണ്ടിനെന്റല്‍ കപ്പിലും, സാഫ് കപ്പിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
🎯 ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനിൽ 18-ാം റാങ്കാണ് ഇന്ത്യയ്ക്കുള്ളത്.
✨ ഇന്റെര്‍കോണ്ടിനെന്റല്‍ കപ്പിലും, സാഫ് കപ്പിലും ഇന്ത്യ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
Q 67: ⌛ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹാപ്പിനസ് പാർക്കുകൾ (Happiness Parks) സ്ഥാപിക്കാൻ ഒരുങ്ങുന്ന സംസ്ഥാനമേത്?
✅ കേരളം
🎯 ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ആഘോഷവേളകളിൽ വിനിയോഗിക്കാൻ കഴിയും വിധമായിരിക്കും നിർമ്മാണം.
🎯 ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ആഘോഷവേളകളിൽ വിനിയോഗിക്കാൻ കഴിയും വിധമായിരിക്കും നിർമ്മാണം.
Q 68: ⌛ ജൂണ്‍ 30 - അന്താരാഷ്ട്ര ഛിന്നഗ്രഹ ദിനം (Asteroid Day). 1908 ജൂണ്‍ 30-ന് തുന്‍ഗസ്ക (Tunguska) എന്ന വനപ്രദേശത്തുണ്ടായ വിനാശകാരിയായ ഉൽക്കാപതനത്തിന്റെ വാർഷികമായാണ് ഈ ദിനം ആചരിക്കുന്നത്. ഏതു രാജ്യത്താണ് തുന്‍ഗസ്ക സ്ഥിതി ചെയ്യുന്നത്?
✅ റഷ്യ
🎯 ഛിന്നഗ്രഹങ്ങളുണ്ടാക്കാവുന്ന ആഘാതത്തെ കുറിച്ചുള്ള ബോധവല്കരണത്തിനും മുൻകരുതലിനും വേണ്ടിയാണ് 2016 മുതൽ ഐക്യരാഷ്ട്ര സഭ ഈ ദിനം ആചരിച്ചു വരുന്നത്.
🎯 ഛിന്നഗ്രഹങ്ങളുണ്ടാക്കാവുന്ന ആഘാതത്തെ കുറിച്ചുള്ള ബോധവല്കരണത്തിനും മുൻകരുതലിനും വേണ്ടിയാണ് 2016 മുതൽ ഐക്യരാഷ്ട്ര സഭ ഈ ദിനം ആചരിച്ചു വരുന്നത്.
Q 69: ⌛ ഏതു ടീമിനെ തോല്പിച്ചാണ് ഇന്ത്യ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് - 2023 കിരീടം നേടിയത്?
✅ ഇറാൻ
🎯 വേദി: ബുസാന്‍ (ദക്ഷിണ കൊറിയ).
✨ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പത് പതിപ്പുകളില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
🎯 വേദി: ബുസാന്‍ (ദക്ഷിണ കൊറിയ).
✨ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പത് പതിപ്പുകളില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.
Q 70: ⌛ മികച്ച നോവലിനുള്ള 2022-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച 'സമ്പർക്കക്രാന്തി' ആരുടെ രചനയാണ്?
✅ വി. ഷിനിലാൽ
🎯 മികച്ച ചെറുകഥാ സമാഹാരം - മുഴക്കം (പി.എഫ് മാത്യൂസ്).
🎯 മികച്ച ചെറുകഥാ സമാഹാരം - മുഴക്കം (പി.എഫ് മാത്യൂസ്).
Q 71: ⌛ മികച്ച ബാലസാഹിത്യത്തിനുള്ള 2022-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഡോ. കെ. ശ്രീകുമാറിന്റെ രചനയേത്?
✅ ചക്കരമാമ്പഴം
Q 72: ⌛ മികച്ച ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ 2022-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച 'ന്യൂസ് റൂം' എഴുതിയതാര്?
✅ ബി.ആര്.പി ഭാസ്കർ
🎯 ഡോ. എം.എം. ബഷീറിനും എന്‍. പ്രഭാകരനും വിശിഷ്ടാംഗത്വം നൽകി അക്കാദമി ആദരിക്കും.
🎯 ഡോ. എം.എം. ബഷീറിനും എന്‍. പ്രഭാകരനും വിശിഷ്ടാംഗത്വം നൽകി അക്കാദമി ആദരിക്കും.
Q 73: ⌛ ഹരിത സാവിത്രി (മുറിവേറ്റവരുടെ പാതകൾ), സി. അനൂപ് (ദക്ഷിണാഫ്രിക്കൻ പുസ്തകം) എന്നിവർ ഏതു വിഭാഗത്തിലെ മികവിനാണ് 2022-ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരം പങ്കിട്ടത്?
✅ യാത്രാവിവരണം
🎯 എസ്. ശാദരക്കുട്ടിയുടെ 'എത്രയെത്ര പ്രേരണകൾ' ആണ് മികച്ച സാഹിത്യവിമർശനം.
✨ ജയന്ത് കാമിച്ചേരിലിന്റെ 'ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ' ആണ് മികച്ച ഹാസസാഹിത്യകൃതി.
🎯 എസ്. ശാദരക്കുട്ടിയുടെ 'എത്രയെത്ര പ്രേരണകൾ' ആണ് മികച്ച സാഹിത്യവിമർശനം.
✨ ജയന്ത് കാമിച്ചേരിലിന്റെ 'ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ' ആണ് മികച്ച ഹാസസാഹിത്യകൃതി.