PSC Online Test - Part 10

Test Dose 💊
പാമ്പിന്‍ വിഷം കുടിച്ചാൽ മരണം സംഭവിക്കുമോ? സാങ്കേതികമായി ഇല്ല എന്നാണ് ഉത്തരം!! വിഷം രക്തവുമായി സമ്പർക്കത്തിൽ വന്നാലാണ് അപകടകരമാവുക. പാമ്പിന്‍ വിഷം ഒരു മാംസ്യം (Protein) ആണ്. ആമാശയത്തില്‍ എത്തിയ ശേഷം അത് ദഹിക്കപ്പെട്ടു അമിനോ ആസിഡുകള്‍ ആയി മാറും. പക്ഷേ ഇത് വായിച്ചിട്ട് ഒരിക്കലും പരീക്ഷിക്കാൻ നിൽക്കരുത്. 💀 വായിലോ മറ്റോ ഉള്ള സൂക്ഷ്മമായ മുറിവിലൂടയോ വ്രണങ്ങളിലൂടെയോ വിഷം രക്തത്തിലെത്താം. കൂടാതെ അലർജിയടക്കമുള്ള അപ്രതീക്ഷിതമായ മറ്റ് പ്രശ്നങ്ങളും വന്നേക്കാം. നമുക്ക് തിന്നാനും കുടിക്കാനും വേറെ എന്തെല്ലാമുണ്ട് അല്ലേ? 😀
ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂 Quiz
1
മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയായിരുന്ന പി.കെ. റോസിയെ ഈയിടെ ഗൂഗിൾ ഡൂഡിലൂടെ ആദരിച്ചു. എന്തായിരുന്നു അവരുടെ യഥാർത്ഥ പേര്?
2
2004-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച പരിസ്ഥിതി പ്രവർത്തകയാണ് വാങ്കാരി മാതായ്. ഇവർ സ്ഥാപിച്ച പരിസ്ഥിതി സംഘടനയുടെ പേര്?
3
നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇന്ത്യയുടെ എത്രാമത് ചീഫ് ജസ്റ്റിസ് ആണ്?
4
സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തി?
5
അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ബഹുമതി സ്വന്തമാക്കിയ താരം?
6
ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരമാണ് ജെ.സി.ബി പുരസ്കാരം. എത്രയാണ് സമ്മാനത്തുക?
7
ബംഗാളിലെ നീലം കർഷകർ നേരിട്ട കൊടിയ ചൂഷണത്തെ തുറന്നു കാട്ടിയ നാടകമായിരുന്നു നീൽ ദർപ്പൺ. ആരാണ് ഈ നാടകം രചിച്ചത്?
8
ബംഗാളിൽ വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ചത് ആരാണ്?
9
ബ്രാഹ്മണ മേധാവിത്വത്തെയും ജാതിവ്യവസ്ഥയെയും ശക്തമായി എതിർത്തു കൊണ്ട് സ്വാഭിമാന പ്രസ്ഥാനം സ്ഥാപിച്ചതാര്?
10
ഡച്ചുകാരുടെ ഏഷ്യയിലെ പ്രധാന കോളനിയായിരുന്നു ഇന്തോനേഷ്യ. നെതർലാന്റിൽ നിന്നും സ്വാതന്ത്ര്യം ലഭിക്കാനായി നടന്ന സമരം നയിച്ച ദേശീയ നേതാവ് ആര്?
11
പ്രൈം വോളിബോൾ ലീഗ് കിരീടം - 2023 നേടിയ ടീം ഏത്?
12
പാമ്പുകളെ കുറിച്ചുള്ള പഠനമാണ്
13
രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ വർഷിച്ച അണുബോംബിന് നൽകിയ കോഡ് നാമം എന്തായിരുന്നു?
14
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പിറവിയെടുത്ത ലോകത്തിലെ ആദ്യ സ്വതന്ത്ര രാജ്യമേത്?
15
ബഹിരാകാശത്തേക്ക് യാത്രികരെ അയച്ച ആദ്യ അറബ് രാജ്യം ഏത്?
Button Example

Previous Post Next Post