കേരളത്തിലെ ജില്ലകൾ

❓1956 നവംബർ ഒന്നിന് കേരള സംസ്ഥാനം പിറവിയെടുക്കുമ്പോൾ നിലവിലുണ്ടായിരുന്ന ജില്ലകൾ ഏതെല്ലാം? ✅ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ.

❓9 ജില്ലകളിലായി കേരളത്തിന്റെ മൊത്തം കടൽത്തീര ദൈർഘ്യം 589.5 km ആണ്. കടൽത്തീരമില്ലാത്ത 5 ജില്ലകൾ ഏതെല്ലാം?
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്.
🎯 ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല - കണ്ണൂർ.

❓കേരളത്തിലെ 34 കായലുകളിൽ ഏറ്റവും വലുതാണല്ലോ വേമ്പനാട്ടുകായൽ. ഏതെല്ലാം ജില്ലകളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്?
ആലപ്പുഴ, കോട്ടയം, എറണാകുളം.

❓കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ ജന്മനാടായ കണ്ടശ്ശാംകടവ് ഏതു ജില്ലയിലാണ്?
തൃശ്ശൂർ.


Previous Post Next Post