Budget Q & A
വരാനിരിക്കുന്ന സാമ്പത്തിക വർഷത്തേക്കുള്ള ഗവൺമെന്റിന്റെ നിർദ്ദിഷ്ട ചെലവുകളും വരുമാനവും വ്യക്തമാക്കുന്ന വാർഷിക സാമ്പത്തിക പ്രസ്താവനയാണ് ബജറ്റ്. രാജ്യത്തിന്റെ ശരിയായ സാമ്പത്തിക വളർച്ച ഉറപ്പാക്കുകയാണ് ബജറ്റിന്റെ ലക്ഷ്യം.
ഈ മേഖലയിൽ നിന്ന് മത്സര പരീക്ഷകൾക്ക് പ്രതീക്ഷിക്കാവുന്ന ചോദ്യോത്തരങ്ങൾ താഴെ.
Q 1: 💰 ബ്യൂജറ്റ് (Bougette) എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ബജറ്റ് എന്ന പദം ഉത്ഭവിച്ചത്. എന്താണ് ഈ വാക്കിന്റെ അർത്ഥം?
✅ ചെറിയ തുകൽ സഞ്ചി
Q 2: 💰 കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നത് ഭരണഘടനയിലെ അനുച്ഛേദം-112 ആണ്. ബജറ്റ് എന്ന വാക്കിന് പകരമായി ആർട്ടിക്കിൾ 112-ൽ ഉപയോഗിച്ചിരിക്കുന്ന പദാവലി എന്താണ്?
✅ വാർഷിക ധനവിവര പത്രിക (Annual financial statement).
Q 3: 💰 1860-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ ബജറ്റ് അവതരിപ്പിച്ച സ്കോട്ടിഷ് സാമ്പത്തിക വിദഗ്ധൻ ആര്?
✅ ജെയിംസ് വിൽസൺ.
🎯 1857-ലെ മഹത്തായ വിപ്ലവം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ഇദ്ദേഹത്തിന്റെ സേവനം അന്നത്തെ സർക്കാർ തേടിയത്.
🎯 1857-ലെ മഹത്തായ വിപ്ലവം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ഇദ്ദേഹത്തിന്റെ സേവനം അന്നത്തെ സർക്കാർ തേടിയത്.
Q 4: 💰 1947 നവംബർ 26-ന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത് ആര്?
✅ ആർ.കെ. ഷണ്മുഖം ചെട്ടി.
🎯 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനകാര്യ മന്ത്രിയും കൊച്ചി ദിവാനുമായിരുന്നു തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം.
🎯 സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ധനകാര്യ മന്ത്രിയും കൊച്ചി ദിവാനുമായിരുന്നു തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം.
Q 5: 💰 ഇന്ത്യ റിപ്പബ്ലിക് ആയ ശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആര്?
✅ ജോൺ മത്തായി.
🎯 കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളിയാണ് ജോൺ മത്തായി.
🎯 കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളിയാണ് ജോൺ മത്തായി.
Q 6: 💰 കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കേണ്ട ദിവസം നിശ്ചയിക്കുന്നത് രാഷ്ട്രപതിയാണ്. സംസ്ഥാനങ്ങളിൽ ഇത് ആരാണ്?
✅ ഗവർണർ.
Q 7: 💰 ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്ന ബ്രിട്ടീഷ് സമ്പ്രദായം മാറ്റി, 2017 മുതൽ ഏതു ദിവസമാണ് ബജറ്റ് അവതരണം നടത്തുന്നത്?
✅ ഫെബ്രുവരി ഒന്നിന്.
🎯 അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലിയാണ് കേന്ദ്ര ബജറ്റ് ആദ്യമായി ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചത്.
🎯 അന്നത്തെ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലിയാണ് കേന്ദ്ര ബജറ്റ് ആദ്യമായി ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചത്.
Q 8: 💰 2021-ലാണ് കടലാസ് ഇല്ലാത്ത ആദ്യ ഡിജിറ്റൽ ബജറ്റ് അവതരണം പാർലമെന്റിൽ നടന്നത്. ടാബ്ലറ്റിൽ നോക്കി അന്ന് ബജറ്റ് അവതരിപ്പിച്ചത് ആരാണ്?
✅ നിർമ്മല സീതാരാമൻ.
Q 9: 💰 ഏറ്റവും കൂടുതൽ തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് ആരുടെ പേരിലാണ്?
✅ മൊറാർജി ദേശായി.
🎯 മുൻ പ്രധാനമന്ത്രി കൂടിയായ ഇദ്ദേഹം, രണ്ട് ഇടക്കാല ബജറ്റുകൾ അടക്കം 10 ബജറ്റുകളാണ് ആകെ അവതരിപ്പിച്ചത്.
🎯 മുൻ പ്രധാനമന്ത്രി കൂടിയായ ഇദ്ദേഹം, രണ്ട് ഇടക്കാല ബജറ്റുകൾ അടക്കം 10 ബജറ്റുകളാണ് ആകെ അവതരിപ്പിച്ചത്.
Q 10: 💰 ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണത്തിന്റെ റെക്കോർഡ് ആരുടെ പേരിലാണ്?
✅ നിർമ്മല സീതാരാമൻ.
🎯 2021-ൽ 2 മണിക്കൂർ 42 മിനിറ്റ് ദൈർഘ്യമേറിയ ബജറ്റാണ് അവർ അവതരിപ്പിച്ചത്.
🎯 2021-ൽ 2 മണിക്കൂർ 42 മിനിറ്റ് ദൈർഘ്യമേറിയ ബജറ്റാണ് അവർ അവതരിപ്പിച്ചത്.
Q 11: 💰 വാക്കുകളുടെ എണ്ണം നോക്കിയാൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണം നടത്തിയ ധനകാര്യ മന്ത്രി ആര്?
✅ മൻമോഹൻ സിങ്.
🎯 18650 വാക്കുകളാണ് 1991-ൽ അവതരിപ്പിച്ച ആ ബജറ്റിൽ ഉണ്ടായിരുന്നത്.
🎯 18650 വാക്കുകളാണ് 1991-ൽ അവതരിപ്പിച്ച ആ ബജറ്റിൽ ഉണ്ടായിരുന്നത്.
Q 12: 💰 ഇന്ത്യയിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരണത്തിന്റെ റെക്കോർഡ് ആരുടെ പേരിലാണ്?
✅ ഹീരുഭായ് മുൾജിഭായ് പട്ടേൽ.
🎯 1977-ൽ പട്ടേൽ നടത്തിയ ബജറ്റ് പ്രസംഗത്തിൽ 800 വാക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
🎯 1977-ൽ പട്ടേൽ നടത്തിയ ബജറ്റ് പ്രസംഗത്തിൽ 800 വാക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
Q 13: 💰 രാഷ്ട്രപതി ഭരണത്തിൻ കീഴിലുള്ള സംസ്ഥാനങ്ങളിലെ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത് എവിടെയാണ്?
✅ ലോക്സഭയിൽ.
Q 14: 💰 ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് സംസ്ഥാന ബജറ്റിനെ കുറിച്ച് പരാമർശിക്കുന്നത്?
✅ അനുച്ഛേദം - 202
Q 15: 💰 1957 ജൂൺ ഏഴിന് ഐക്യ കേരളത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരായിരുന്നു?
✅ സി. അച്യുതമേനോൻ
Q 16: 💰 കേരള നിയമസഭയിൽ സാധാരണയായി ഏത് ദിവസമാണ് ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്?
✅ വെള്ളിയാഴ്ച
Q 17: 💰 ബ്രിട്ടീഷ് ഇന്ത്യയിൽ പൊതുബജറ്റിന്റെ ഭാഗമായിരുന്ന റെയിൽവെ ബജറ്റ് 1924-ൽ ഏത് കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് പ്രത്യേകം ബജറ്റാക്കിയത്?
✅ അക്വർത്ത് കമ്മിറ്റി.
🎯 Sir William Mitchell Acworth ആയിരുന്നു ഇതിന്റെ തലവൻ.
🎯 Sir William Mitchell Acworth ആയിരുന്നു ഇതിന്റെ തലവൻ.
Q 18: 💰 സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ റെയിൽവെ ബജറ്റ് അവതരിപ്പിച്ചത് ആര്?
✅ ജോൺ മത്തായി.
🎯 ഇന്ത്യയുടെ ആദ്യ റെയിൽവെ മന്ത്രിയും രണ്ടാമത്തെ ധനകാര്യ മന്ത്രിയുമായിരുന്നു ഇദ്ദേഹം.
🎯 ഇന്ത്യയുടെ ആദ്യ റെയിൽവെ മന്ത്രിയും രണ്ടാമത്തെ ധനകാര്യ മന്ത്രിയുമായിരുന്നു ഇദ്ദേഹം.
Q 19: 💰 പൊതു ബജറ്റും റെയിൽവേ ബജറ്റും അവതരിപ്പിച്ച ആദ്യ മലയാളി എന്ന ഖ്യാതി ആരുടെ പേരിലാണ്?
✅ ജോൺ മത്തായി
Q 20: 💰 നീതി ആയോഗ് അംഗമായിരുന്ന ആരുടെ ശിപാർശ പ്രകാരമാണ് 2017-ൽ റെയിൽവെ ബജറ്റ് വീണ്ടും പൊതുബജറ്റിന്റെ ഭാഗമാക്കിയത്?
✅ ബിബേക് ദെബ്രോയി
Q 21: 💰 റെയിൽവെ മന്ത്രിയായ ആദ്യ വനിത (2000), റെയിൽവെ ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ വനിത (2002) എന്നീ ഖ്യാതികൾ ആരുടെ പേരിലാണ്?
✅ മമതാ ബാനർജി
Q 22: 💰 ഏറ്റവും കൂടുതൽ തവണ റെയിൽവെ ബജറ്റ് അവതരിപ്പിച്ചത് ജഗജീവൻ റാം ആണ്. എത്ര തവണ?
✅ ഏഴ് തവണ
Q 23: 💰 2016-ൽ രാജ്യത്തെ അവസാനത്തെ റെയിൽവെ ബജറ്റ് അവതരിപ്പിച്ച റെയിൽവെ മന്ത്രി ആര്?
✅ സുരേഷ് പ്രഭു
Q 24: 💰 ഇരു ബജറ്റുകളും ലയിപ്പിച്ച ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റ് 2017 ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചത് ആര്?
✅ അരുൺ ജെയ്റ്റിലി
Q 25: 💰 1957 ജൂൺ ഏഴിന് ഐക്യ കേരളത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ആരായിരുന്നു?
✅ സി. അച്യുതമേനോൻ
Q 26: 💰 കേരള നിയമസഭയിൽ ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് കെഎം മാണിയുടെ പേരിലാണ്. എത്ര തവണ?
✅ 13 തവണ
Q 27: 💰 ഏറ്റവും കൂടുതൽ മന്ത്രിസഭകൾക്ക് വേണ്ടി ബജറ്റ് അവതരിപ്പിച്ചതിന്റെയും തുടർച്ചയായി ഏഴ് ബജറ്റുകൾ അവതരിപ്പിച്ചതിന്റെയും റെക്കോർഡ് ആരുടെ പേരിലാണ്?
✅ കെ.എം. മാണി
Q 28: 💰 സംസ്ഥാന ചരിത്രത്തിലെ ആദ്യ കടലാസ് രഹിത ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രിയാര്?
✅ കെ.എൻ. ബാലഗോപാൽ.
🎯 2022-ലെ ബജറ്റ് ഐപാഡിൽ നോക്കിയാണ് അദ്ദേഹം അവതരിപ്പിച്ചത്.
🎯 2022-ലെ ബജറ്റ് ഐപാഡിൽ നോക്കിയാണ് അദ്ദേഹം അവതരിപ്പിച്ചത്.