Birds Special
പക്ഷികളെ കുറിച്ചുള്ള പ്രധാനപ്പെട്ട വസ്തുതകൾ ചോദ്യോത്തര രൂപത്തിൽ താഴെ വായിക്കാം
Q 1: 🦚 പക്ഷികളുടെ സാധാരണ ശരീരോഷ്മാവ്?
✅ 40°C to 43°C
Q 2: 🦚 പക്ഷിപ്പനിക്ക് കാരണമാകുന്ന സൂക്ഷ്മാണു?
✅ വൈറസ്
Q 3: 🦚 പക്ഷികളുടെ ഹൃദയത്തിലെ അറകളുടെ എണ്ണം?
✅ നാല്
Q 4: 🦚 ഇന്ത്യയുടെ ദേശീയപക്ഷിയായ മയിലിന്റെ ശാസ്ത്രീയ നാമം?
✅ പാവോ ക്രിസ്‌റ്റാററസ് (Pavo cristatus)
Q 5: 🦚 കേരളത്തിന്റെ ഒദ്യോഗിക പക്ഷി?
✅ മലമുഴക്കി വേഴാമ്പൽ
Q 6: 🦚 ഏറ്റവും വേഗത്തില്‍ പറക്കുന്ന പക്ഷി?
✅ സ്വിഫ്റ്റ് (Swift bird)
Q 7: 🦚 ഏറ്റവും വലിയ ചിറകുള്ള പക്ഷി?
✅ ആല്‍ബട്രോസ്
Q 8: 🦚 ഏറ്റവും കൂടുതല്‍ ദേശാടനം നടത്തുന്ന പക്ഷി?
✅ ആര്‍ട്ടിക് ടേണ്‍
Q 9: 🦚 ആഴത്തിൽ നീന്താന്‍ കഴിവുള്ള പക്ഷി?
✅ പെന്‍ഗ്വിന്‍
Q 10: 🦚 മുമ്പോട്ടും പിറകോട്ടും പറക്കാന്‍ കഴിയുന്ന പക്ഷി?
✅ മൂളക്കക്കുരുവി (ഹമ്മിങ് ബേഡ്)
Q 11: 🦚 പക്ഷിവര്‍ഗത്തിലെ പോലീസ് എന്നറിയപ്പെടുന്നത്?
✅ കാക്കത്തമ്പുരാട്ടി
Q 12: 🦚 'പ്രകൃതിയുടെ തോട്ടി' എന്നറിയപ്പെടുന്ന പക്ഷി?
✅ മൂങ്ങ
Q 13: 🦚 ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി?
✅ മൂങ്ങ
Q 14: 🦚 ജ്ഞാനത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന പക്ഷി?
✅ മൂങ്ങ
Q 15: 🦚 സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി?
✅ പ്രാവ്
Q 16: 🦚 പാലുത്പാദനശേഷിയുള്ള പക്ഷി?
✅ പ്രാവ്
Q 17: 🦚 കാക്കക്കൂട്ടില്‍ മുട്ടയിടുന്ന കുയിലിന്റെ സ്വഭാവത്തിന് പറയുന്ന പേര്?
✅ ബ്രൂഡ് പാരസൈറ്റിസം (Brood parasitism)
Q 18: 🦚 തേനീച്ചക്കുട്ടില്‍ മുട്ടയിടുന്ന പക്ഷി?
✅ പൊന്മാൻ
Q 19: 🦚 കാട്ടിലെ മരപ്പണിക്കാരന്‍ /പ്രകൃതി ഷോക്ക് അബ്‌സോര്‍ബര്‍ നല്‍കി അനുഗ്രഹിച്ച പക്ഷി?
✅ മരം കൊത്തി
Q 20: 🦚 ന്യൂസിലന്‍ഡില്‍ മാത്രം കാണപ്പെടുന്ന ചിറകില്ലാത്ത പക്ഷി?
✅ കിവി
Q 21: 🦚 കാഴ്ചശക്തി തീരെ കുറഞ്ഞ പക്ഷി?
✅ കിവി
Q 22: 🦚 ഓസ്ട്രേലിയയുടെ ദേശീയപക്ഷി?
✅ എമു
Q 23: 🦚 കോർവസ് സ്പ്ലെൻഡൻസ് (Corvus splendens) ഏത് പക്ഷിയുടെ ശാസ്ത്രനാമമാണ്?
✅ കാക്ക
Q 24: 🦚 ഏറ്റവും നീളമുള്ള കാലുകളുള്ള പക്ഷി?
✅ കരിഞ്ചിറകന്‍ പവിഴക്കാലി
Q 25: 🦚 ഏറ്റവും വേഗത്തിലോടുന്ന പക്ഷി?
✅ ഒട്ടകപ്പക്ഷി (Ostrich - Struthio camelus)
ഏറ്റവും വലിയ പക്ഷി, ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി എന്നീ റെകോർഡുകൾ ഉള്ളതും ഒട്ടകപ്പക്ഷിക്കാണ്.
Q 26: 🦚 ശത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ തുപ്പിനാറ്റിക്കുന്ന പക്ഷി?
✅ ഫാൾമൾ പക്ഷികൾ
Q 27: 🦚 ഏതുപക്ഷിയുടെ വാസസ്ഥലമാണ് 'റൂക്കറി' എന്നറിയപ്പെടുന്നത്?
✅ പെന്‍ഗ്വിന്‍
Q 28: 🦚 മൗറീഷ്യസില്‍ മാത്രം കണ്ടുവന്നിരുന്ന, വംശനാശം സംഭവിച്ച പക്ഷി?
✅ ഡോഡോ
Q 29: 🦚 ഡോഡോ പക്ഷിയുടെ വംശനാശം കാരണം വംശനാശം സംഭവിച്ച വൃക്ഷം?
✅ കാൽവേരിയ മേജര്‍ (Sideroxylon grandiflorum)
Q 30: 🦚 വിഡ്ഢിയായ പക്ഷി എന്നറിയപ്പെടുന്നത്?
✅ ടര്‍ക്കി
Q 31: 🦚 ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന ലൂയിസ് കരോളിന്റെ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്ന വംശനാശം സംഭവിച്ച പക്ഷി?
✅ ഡോഡോ
Q 32: 🦚 പക്ഷികളില്‍ പ്രവര്‍ത്തനക്ഷമത കുറഞ്ഞ ഇന്ദ്രിയം?
✅ ഘ്രാണേന്ദ്രിയം
Q 33: 🦚 ഒട്ടകപ്പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം?
✅ രണ്ട്
Q 34: 🦚 'പക്ഷിപാതാളം' ഏത് ജില്ലയിലാണ്?
✅ വയനാട്
Q 35: 🦚 പക്ഷികളുടെ പൂര്‍വിക ഇനം?
✅ ആര്‍ക്കിയോപ്റ്റെറിക്സ്
Q 36: 🦚 ഏറ്റവും കൂടുതല്‍ ആയുസ്സുള്ള പക്ഷി?
✅ ഒട്ടകപ്പക്ഷി
Q 37: 🦚 ഏറ്റവും കൂടുതല്‍ പക്ഷിയിനങ്ങൾ കാണപ്പെടുന്നത് എവിടെ?
✅ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ
Q 38: 🦚 ഘാന (ഭരത്പുര്‍) പക്ഷിസങ്കേതം (ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം) ഏത് സംസ്ഥാനത്തിലാണ്?
✅ രാജസ്ഥാന്‍
Q 39: 🦚 വേടന്തങ്കൽ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്?
✅ തമിഴ്‌നാട് (ചിങ്കൽപേട്ട്)
Q 40: 🦚 രംഗനാഥിട്ട് പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്?
✅ കര്‍ണാടകം
Q 41: 🦚 തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ?
✅ കേരളം (എറണാകുളം)
Q 42: 🦚 കുമരകം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ?
✅ കേരളം (കോട്ടയം)
Q 43: 🦚 ഇന്ത്യയുടെ പക്ഷി മനുഷ്യൻ (Birdman of India) എന്നറിയപ്പെട്ട വ്യക്തി?
✅ ഡോ. സാലിം അലി