PSC Online Test - Part 73

Test Dose 💊

സ്ത്രീകൾക്ക് പുരുഷന്മാർക്ക് കാണാൻ കഴിയുന്നതിനേക്കാൾ കൂടുതൽ നിറങ്ങൾ കാണാനും മനസ്സിലാക്കാനുമുള്ള കഴിവുണ്ട്. വെറുതെയല്ല, സ്ത്രീകൾ തുണിക്കടകളിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് അല്ലേ? 😀

ഇനി ടെസ്റ്റ് തുടങ്ങൂ.. നിങ്ങളുടെ സ്കോർ എത്രയെന്ന് നോക്കൂ.. 🙂

ഓരോ ശരിയുത്തരത്തിനും 1 score ആണുള്ളത്. ഓരോ തെറ്റായ ഉത്തരത്തിനും 1/3 (0.333) നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. ഉത്തരം സെലക്ട് ചെയ്യുന്നില്ലെങ്കിൽ നെഗറ്റീവ് മാർക്ക് ഉണ്ടാവുകയില്ല. Quiz
1
മലയാളത്തിന്റെ മഹാനടൻ മാനുവേൽ സത്യനേശൻ എന്ന സത്യൻ 18 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത് എത്രാം വയസ്സിലായിരുന്നു?
2
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ 'ഹൈബ്രിഡ് മോഡല്‍' അംഗീകരിച്ചതോടെ പാകിസ്ഥാന് പുറമെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2023-ന് വേദിയാവുന്ന രാജ്യമേത്?
3
തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം തീരുമാനിക്കാനായി നിയമിക്കപ്പെട്ട കമ്മിറ്റി ഏത്?
4
കുട്ടികളുടെ ഹാജര്‍ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്ന തരത്തിൽ കൈറ്റ് തയ്യാറാക്കിയ ആപ്പ് ഏത്?
5
ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സിന്‍റെ അടിസ്ഥാനത്തിലുള്ള 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം ബംഗ്ലാദേശ് സ്വന്തമാക്കിയത് ഏത് ടീമിനെ 546 റണ്‍സിന് തോല്പിച്ചാണ്?
6
വർഗീയ സംഘർഷങ്ങൾക്ക് തടയിടാൻ 'ആന്റി കമ്മ്യൂണൽ വിങ്' എന്ന പേരിൽ പ്രത്യേക പോലീസ് സംഘത്തിന് രൂപം നൽകിയ സംസ്ഥാനമേത്?
7
ഏതു ടീമിനെ തോല്പിച്ചാണ് ഇന്ത്യ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് - 2023 ഫുട്ബോൾ കിരീടം ചൂടിയത്?
8
അന്തരിച്ച പ്രശസ്ത നടന്‍ പൂജപ്പുര രവി അവസാനമായി (2016-ൽ) അഭിനയിച്ച ചിത്രമേത്?
9
ഗ്ലോബൽ ഇൻഡക്‌സ് കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ജനകീയമായ ആദ്യ നാമം ഏത്?
10
യുവേഫ നേഷന്‍സ് ലീഗ് - 2023 കിടീരം നേടിയ രാജ്യമേത്?
11
സംസ്ഥാനത്തെ റോഡുകളിൽ ഇരുചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററിൽ നിന്നും എത്രയായി പുനർ നിശ്ചയിക്കുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്?
12
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കേന്ദ്രമായ എസ്.സി.ഇ.ആർ.ടി അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് വേണ്ടി വികസിപ്പിച്ചെടുത്ത ബോധന പരിശീലന പദ്ധതിയേത്?
13
ചെന്നൈയിൽ നടന്ന സ്‌ക്വാഷ് ലോകകപ്പ് - 2023 കിരീടം നേടിയ രാജ്യമേത്?
14
കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എൻ. പണിക്കരുടെ ചരമ ദിനം (ജൂൺ-19) വായനാ ദിനമായി ദേശീയ തലത്തിൽ ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതലാണ്?
15
ഇന്തോനേഷ്യന്‍ ഓപ്പൺ - 2023 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ പുരുഷന്‍മാരുടെ ഡബിള്‍സ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം ഏത്?
Button Example
Previous Post Next Post